കൊട്ടാരക്കര: മാവേലിക്കരയിൽ ബിജെപി യും കോൺഗ്രസും തമ്മിൽ ഒത്തുകളിയെന്ന് കേരളകോൺ ( ബി ) ചെയർമാൻ ആർ..ബാലകൃഷ്ണപിള്ള. ഇത് രഹസ്യമാണോ പണമാണോ പരസ്യമാണോ എന്ന് വ്യക്തമാകേണ്ടതുണ്ട്. പല ബൂത്തുകളിലും ബിജെപിക്ക് ആളില്ലാത്ത അവസ്ഥയാണ്.
വോട്ടിങ്ങ് മെഷീനെ പറ്റിയുള്ള ആരോപണം സത്യമാണെന്ന് തെളിഞ്ഞെന്നും പിളള പറഞ്ഞു. കൊട്ടാരക്കര ഡയറ്റിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ മൊത്തത്തിൽ ഇടതുമുന്നണി ഭൂരിപക്ഷം നേടും. ആളുകൾക്ക് വോട്ട് ചെയ്യാൻ അറിയാം.
എൽ ഡി എഫിന് അനുകൂലമായിരിക്കും എന്നതാണ് വിശ്വാസം. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ ബിജെപി കോൺഗ്രസ് ഒത്തു കളി നടക്കുന്നു. പല പോളിംഗ് ബൂത്തിലും ബിജെപി ഏജന്റ് പോലും ഇല്ല . ഈ ഒത്തുകളി രഹസ്യമാണോ, പരസ്യമാണോ പണമാണോ എന്ന് ഇനി വ്യക്തമാകേണ്ടതുണ്ട്.
സംസ്ഥാന വ്യാപകമായി എൽ ഡി എഫിന് അനുകൂലമാണ്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് വ്യാപകമായി പരാതി ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. ഗവൺമെന്റ് കോടതി പറയുന്നത് അനുസരിക്കുന്നു എന്ന് മാത്രം . രാഹുൽ ഗാന്ധി തരംഗം ഇവിടെ എങ്ങും ഇല്ലായെന്നും പിള്ള പറഞ്ഞു.