സ്വന്തം ലേഖകന്‍
കോഴിക്കോട്: പൊരിവെയിലാണ്…പഴയതുപോലെ കൂടെ നടക്കാന്‍ ആളെകിട്ടില്ല. കൂടെവരുന്നവര്‍ക്ക് തന്നെ വെയിലേല്ക്കുമ്പോള് മുഖം ‘കറുക്കും’. ചൂടില്‍ വെന്തുരുകുമെന്ന് ഏറ്റവും കൂടുതല്‍ അറിയാവുന്നത് സ്ഥാനാര്‍ഥികളേക്കാള്‍ അവര്‍ക്കൊപ്പം നടക്കുന്നവർക്കാണ്. എന്നാൽ സ്ഥാനാർഥിയുടെ ഗുണകണങ്ങൾ ജനങ്ങളിലെത്തിക്കാൻ ‘പിആര്‍ വര്‍ക്ക്’ കൂടിയേ തീരൂ. അതിനായി ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികള്‍.രാഷ്ട്രീയ നേതാക്കൻമാരുടെ ഗ്രൂപ്പല്ല തെരഞ്ഞെടുപ്പ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ കാര്യമാണ് പറഞ്ഞു വരുന്നത്.
പര്യടനങ്ങളും ആളുകളെ കാണുന്നതും തുടങ്ങി ദൈനംദിന തെരഞ്ഞെടുപ്പ് കാര്യങ്ങളെല്ലാം തത്സമയം വാട്ട്സ് ആപ്പ് ഗ്രൂപ്പിലിടുകയാണ് സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ തന്നെ പ്രധാന മാധ്യമപ്രവര്‍ത്തകരെയെല്ലാം ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കി അതിലേക്ക് തത്സമയം വാര്‍ത്തകളും ചിത്രങ്ങളും ഇടുകയാണ്. ഇതിനായി പ്രത്യേകസംഘം തന്നെ ‘ക്ലാരിറ്റി’യുള്ള മൊബൈല്‍ കാമറയുമായി സദാ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടാകും.
മുന്‍ കാലങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. തെരഞ്ഞെടുപ്പ് പര്യടനം എവിടെ എന്നതുമാത്രമായിരുന്നു അറിയിപ്പായി നല്‍കിയിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികളുടെയും അവര്‍ സമീപിക്കുന്നവരുടെയും സ്പന്ദനം അറിയാന്‍ നേരിട്ടുപോകണമായിരുന്നു. എന്നാല്‍ ‘സചിത്രം പര്യടനം’ ഗ്രൂപ്പുകളില്‍ എത്തിയതോടെ അതൊഴിവായി. പ്രധാനരാഷ്ട്രീയ കക്ഷികള്‍ക്കെല്ലാം തന്നെ മുഖപത്രങ്ങളുണ്ട്.
ഇവര്‍ മുഖാന്തരമാണ് പ്രധാനമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറിനും എന്‍ഡിഎ സ്ഥാനാര്‍ഥി കെ.പി. പ്രകാശ്ബാബുവിനും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുണ്ട്. എന്നാല്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പ് കള്‍ക്കൊപ്പം സോഷ്യല്‍ മീഡിയവഴിയും പ്രചാരണം കൊഴുപ്പിക്കുകയാണ് സ്ഥാനാര്‍ഥികള്‍. അതിനു വെയിലുകോള്ളേണ്ട എന്നതാണ് വലിയ ആശ്വാസം.
ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമായ പോസ്റ്റ് കണ്ടാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ തൊട്ടുതാഴെ തന്നെ എതിര്‍പാര്‍ട്ടികാര്‍ മറു കമന്റിടും. സോഷ്യല്‍ മീഡിയയില്‍ കണ്ണുനട്ടിരിക്കുകയാണിവര്. ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ആവശ്യത്തിന് എഡിറ്റ് ചെയ്ത് സ്വന്തം പാര്‍ട്ടി വക്താവിന്റെ ‘വേര്‍ഷന്‍’ മാത്രം നല്‍കുന്നവരാണ് ഏറെയും. തേച്ചൊട്ടിക്കുന്നു, പഞ്ഞിക്കിട്ടു തുടങ്ങിയ പദപ്രയോഗങ്ങളാണ് ഏറെയും.
മുഖ്യധാരാപത്രങ്ങളും അതില്‍ വരുന്ന വാര്‍ത്തകളും ശ്രദ്ധിക്കുകയും അതിനനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മാറ്റുകയും ചെയ്യുന്ന തന്ത്രങ്ങളാണ് സ്ഥാനാര്‍ഥികള്‍ പയറ്റുന്നത്. എന്തായാലും തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സോഷ്യല്‍ മീഡിയ വഴിയും ഗ്രൂപ്പ് ഉണ്ടാക്കിയുമുള്ള പര്യടന തന്ത്രങ്ങള്‍ക്ക് മാറ്റം വരും. ഇത് കൂടുതല്‍ ആവേശത്തിലേക്ക് അണികളെ നയിക്കുകയും ചെയ്യും.