പരവൂർ : കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ ജനങ്ങൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വിധിയെഴുന്നുമെന്ന് ഡി.ഡി.സിമുൻ പ്രസിഡന്റെ ഡോ:ജി.പ്രതാപവർമ്മതമ്പാൻ അഭിപ്രായപ്പെട്ടു.പരവൂർ നഗരസഭയിലെ കുരണ്ടികുളത്ത് നടന്ന യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
പ്രേമചന്ദ്രനെ തെരെഞ്ഞെടുപ്പിൽ പരജയപ്പെടുത്താൻ കഴിയില്ലാ എന്ന ഉറപ്പ യതിനാലാണ് വ്യാജ പ്രചാരണങ്ങൾ എൽ.ഡി.എഫ് നടത്തുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . കെ.ശരത്ചന്ദ്രപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പരവൂർ സജീബ്,സുരേഷ് ഉണ്ണിത്താൻ, പരവൂർ മോഹൻദാസ്, എസ്.സുനിൽകുമാർ ,ജയശങ്കർ ,അഡ്വ :അജിത്ത് ,അൻസർഖാൻ,നസറുദ്ധീൻ, ശശിധരൻപിള്ള ,ഫൈസി എന്നിവർ പ്രസംഗിച്ചു