കൊട്ടാരക്കര: സംസ്ഥാനത്ത് തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പില്ലാത്തതിനാലാണ് ഉറപ്പാണ് എല്‍ഡി എഫ് എന്ന മുദ്രാവാക്യവുമായി പിണറായി വിജയനും എല്‍ഡിഎഫും ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന് എംപി പറഞ്ഞു.
ഐശ്വര്യകേരളത്തിനും സദ്ഭരണത്തിനും യുഡിഎഫ് വരണമെന്നാണ് ജനങ്ങളാഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ആർ.രശ്മിമിയുടെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകുകയായിരുന്നു അദ്ദേഹം.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ തൂത്തെറിയുമെന്നും 100ലധികം സീറ്റോടെ യുഡിഎഫിന്റെ ഭരണം കേരളത്തിലുണ്ടാകുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ട്ടാരക്കരയെ വികസന മുരടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ യുഡിഎഫിനേ കഴിയുവെന്നും കൊട്ടാരക്കരയില്‍ രശ്മിയുടെ വിജയം സുനിശ്ചിതമാണെന്നും യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ബേബി പടിഞ്ഞാറ്റിന്‍കര അധ്യക്ഷനായിരുന്നു.
കണ്‍വീനര്‍ മണിമോഹനന്‍ നായര്‍, ബ്ലോക്ക് പ്രസിഡന്റ് ഒ.രാജന്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.സി.രാജന്, എഴുകോണ്‍ നാരായണന്, കെ.ശശിധരന്, പി.രാജേന്ദ്രപ്രസാദ്, നടുക്കുന്നില്‍ വിജയന്, വാക്കനാട് രാധാകൃഷ്ണന്, അറയ്ക്കല്‍ ബാലകൃഷ്ണ പിള്ള, അന്‍സറുദീന്‍, കെ.എസ്.വേണുഗോപാല്‍, പൊടിയന് വര്‍ഗീസ്, കുളക്കട രാജു, വെളിയം ശ്രീകുമാര്‍, ജി.സോമശേഖരന്‍ നായര്‍, പി.ഹരികുമാര്‍, ബ്രിജേഷ് എബ്രഹാം, ഇഞ്ചക്കാട് നന്ദകുമാര്‍, ലതാ സി.നായര്‍, സവിന്‍ സത്യന്, മധുലാല്‍, ബി.രാജേന്ദ്രന് നായര്‍, പണയില്‍ പാപ്പച്ചന്, ശരണ്യാ മനോജ് എന്നിവര്‍ പ്രസംഗിച്ചു.