തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 23ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി. ലേബർ കമ്മീഷണറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ദിവസവേതനക്കാർക്കും കാഷ്യൽ തൊഴിലാളികൾക്കും ഉത്തരവ് ബാധകമാണ്.
അവധിയില്ലെന്ന കാരണം ഇനി പറയേണ്ട; വോട്ട് ചെയ്യാം; സ്വകാര്യ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി
