ന്യൂഡൽഹി: ഇലക്ഷന് സ്ക്വാഡ് രാജ്യത്താകമാനം നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 677 കോടി രൂപ പിടിച്ചെടുത്തു. ഇതിൽ തമിഴ്നാട്ടിൽനിന്നാണ് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തത്. പണവും സ്വർണവും അടക്കം അനധികൃതമായി കണ്ടെത്തിയ 130 കോടി രൂപയാണ് തമിഴ്നാട്ടിൽനിന്നും പിടിച്ചെടുത്തത്. ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ആന്ധ്രയിൽനിന്നും 18 കോടി പിടിച്ചെടുത്തു.
ഉത്തർപ്രദേശിൽനിന്ന് ഇലക്ഷന് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 120 കോടി രൂപയുടെ സാധനങ്ങളാണ് പിടിച്ചെടുത്തത്. ഇവിടെനിന്നും കൂടുതലും മദ്യമാണ് പിടിച്ചെടുത്തിരിക്കുന്നത്.
പഞ്ചാബിൽനിന്നും 104 കോടി രൂപയാണ് ഇതുവരെ റെയ്ഡിലൂടെ പിടിച്ചെടുത്തത്. കർണാടകയിൽനിന്നും താരതമ്യേന കുറഞ്ഞ തുകയാണ് പിടിച്ചെടുത്തത്. ഇവിടെ 33 കോടി രൂപയാണ് റെയ്ഡിൽ ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.