വടക്കാഞ്ചേരി: ആലത്തൂർ പാർലിമെന്റ് മണ്ഡലത്തിൽ താൻ തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യം അറിയുന്ന മണ്ഡലമായി ആലത്തൂരിനെ മാറ്റുമെന്ന് സ്ഥാനാർഥി രമ്യ ഹരിദാസ് പറഞ്ഞു.വടക്കാഞ്ചേരിപ്രസ് ഫോറം സംഘടിപ്പിച്ച മിറ്റ് ഭി കാൻഡിഡേറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്.
സർക്കാരിന്റെ പിടിപ്പു കേട് മൂലമാണ് ത്രിതല പഞ്ചായത്തുകളിലെ പദ്ധതികൾ കൃത്യ സമയത്ത് നടപ്പിലാക്കാ കഴിയാതെ പോകുന്നത്. താൻ ആലത്തൂരിൽ വിജയിച്ചാൽ വ്യവസായ മേഖലയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. അതുപോലെ തന്നെ വനിതകളുൾപ്പടെകൂടുതൽ പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കും.
കേന്ദ്രത്തിൽ യുപിഎസർക്കാർ അധികാരത്തിൽ എത്തിയാൽ തന്റെ മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ഉറപ്പാക്കുമെന്നും, മണ്ഡലത്തിൽ കൂടുതൽ സമയം ചിലവഴിക്കുമെന്നും, നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് താൻ ജനങ്ങളോട് പറയുവെന്നും രമ്യ ഹരിദാസ് മാധ്യമ പ്രവർത്തകർക്ക് മറുപടി നൽകി.