തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു തോൽവി വിശദമായി പരിശോധിച്ച സിപിഎമ്മിന് പുതിയ മാർഗരേഖ വരുന്നു.
പാർട്ടിയുടെ അടിസ്ഥാനവോട്ടുകൾ വരെ ചോർന്നുവെന്നും നേതാക്കളുടെ ശൈലിയിലും പെരുമാറ്റത്തിലും മാറ്റം വേണമെന്നും പാർട്ടി കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ തോൽവി ഗൗരവമുള്ളതാണെന്ന കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണു മാർഗരേഖ തയാറാക്കുന്നത്.
കേന്ദ്ര കമ്മിറ്റി തയാറാക്കിയ മാർഗരേഖ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. 21, 22 തീയതികളിൽ ചേരുന്ന സിപിഎം സംസ്ഥാന സമിതിയിലാകും പുതിയ മാർഗരേഖ തയാറാക്കുക