‘തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു, അ​ട്ടി​മ​റി ശ്ര​മം അ​ന്വേ​ഷി​ക്ക​ണം’; കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​രാ​തി​യു​മാ​യി ശ​ശി ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​രാ​തി​യു​മാ​യി ശ​ശി ത​രൂ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ന്നെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ഹൈ​ക്ക​മാ​ന്‍​ഡി​ന് പ​രാ​തി ന​ല്‍​കി.

അ​ട്ടി​മ​റി ശ്ര​മം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ പാ​ലോ​ട് ര​വി​ക്ക് എ​തി​രേ​യും പ​രാ​തി​യു​ണ്ട്. പ്ര​ചാ​ര​ണം കൃ​ത്യ​മാ​യി ഏ​കോ​പി​പ്പി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി.

വോ​ട്ട് കു​റ​ഞ്ഞ​തി​ന് പി​ന്നി​ല്‍ ചി​ല നേ​താ​ക്ക​ള്‍​ക്ക് പ​ങ്കു​ണ്ടെ​ന്നും ചി​ല നേ​താ​ക്ക​ള്‍ ബി​ജെ​പി​യു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം സം​ശ​യ​മു​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്ക് വേ​ണ്ടി ആ​ത്മാ​ര്‍​ഥ​മാ​യ പ്ര​വ​ര്‍​ത്ത​നം ഉ​ണ്ടാ​യി​ട്ടി​ല്ല​ന്നും ത​രൂ​ർ കു​റ്റ​പ്പെ​ടു​ത്തി. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment