ന്യൂഡൽഹി: വോട്ടണ്ണെൽ ദിനത്തിലെ ആഹ്ലാദപ്രകടനം തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും വിലക്ക് ബാധകമാകും. വോട്ടണ്ണെൽ ദിനത്തിനു തൊട്ടടുത്ത ദിവസവും ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ട്.
വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും. തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 29 ന് പശ്ചിമ ബംഗാളിൽ അവസാന ഘട്ട വോട്ടെടുപ്പ് നടക്കും.
രാജ്യത്തെ കോവിഡ് സാഹാചര്യം കൂടുതൽ മോശമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു.
ഏറ്റവും നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന സ്ഥാപനമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനെ വിശേഷിപ്പിച്ച കോടതി, ഉദ്യോഗസ്ഥന്മാർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കുമെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾക്ക് റാലികളും യോഗവും നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകുകവഴി രോഗം പടർത്തിയെന്നും കോടതി പറഞ്ഞു.