മോസ്കോ: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിന് വിജയം. 1999 മുതൽ പ്രധാനമന്ത്രിയായും പ്രസിഡന്റായും റഷ്യ ഭരിക്കുന്ന പുടിൻ ഇക്കുറി 88 ശതമാനം വോട്ടുകളോടെയാണ് റിക്കാർഡ് ജയം സ്വന്തമാക്കിയത്.
കമ്യൂണിസ്റ്റ് നേതാവ് നിക്കോളായ് കരിത്തോനോവ്, തീവ്രദേശീയ പാർട്ടിയായ എൽഡിപിആറിന്റെ ലിയോനിഡ് സ്ലട്ട്സ്കി, ലിബറൽ നിലപാടുകളുള്ള ന്യൂ പീപ്പിൾസ് പാർട്ടിയുടെ വ്ലാഡിസ്ലാവ് ഡാവൻകോവ് എന്നിവരായിരുന്നു എതിരാളികൾ.
പുടിനെ എതിർക്കുന്നവർ റഷ്യയിലുണ്ടെന്നു ബോധ്യപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രതിഷേധം വിജയകരമായിരുന്നുവെന്ന് നവൽനിയുടെ അനുയായികൾ പറഞ്ഞു.