ചെറിയൊരു വിലപേശൽ; ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ ത​ങ്ങ​ളെ സ​ഹാ​യി​ക്കു​മെ​ന്ന്  ഉ​റ​പ്പുത​രു​ന്ന​വ​രെ സ​ഹാ​യി​ക്കു​മെ​ന്ന് സ​മ​സ്ത നാ​യ​ർ സ​മാ​ജം

മാ​വേ​ലി​ക്ക​ര:​സ​മ​സ്ത നാ​യ​ർ സ​മാ​ജ​ത്തി​ന്‍റെ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യും അ​സം​ബ്ലി​യി​ൽ ശ​ബ്ദ​മു​യ​ർ​ത്തു​മെ​ന്ന് ത​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ന്ന​വ​രെ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​യി​ക്കു​മെ​ന്ന് സ​മ​സ്ത നാ​യ​ർ സ​മാ​ജം സം​സ്ഥാ​ന ട്ര​ഷ​റാ​ർ പു​തു​ക്കേ​രി സു​രേ​ന്ദ്ര​നാ​ഥ്. ത​ങ്ങ​ൾ തു​ല്യ നീ​തി​ക്കാ​യാ​ണ് പോ​രാ​ടു​ന്ന​ത് മ​റ്റു​ള്ള​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ന​ല്ല.

ഇ​തി​നാ​യി ഞ​ങ്ങ​ൾ​ക്ക് ഒ​പ്പം നി​ൽ​ക്കു​മെ​ന്ന് ഏ​തു സ്ഥാ​നാ​ർ​ത്ഥി ഉ​റ​പ്പു​ന​ൽ​കു​ന്നോ അ​വ​രെ വ്യ​ക്തി​പ​ര​മാ​യി സ​ഹാ​യി​ക്കും. സം​ഘ​ട​ന​യ്ക്ക് ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും അ​ടു​പ്പ​മി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ. ​രാ​ജ​ഗോ​പാ​ലി​നെ സ​ഹാ​യി​ച്ച​തും പാ​ർ​ട്ടി നോ​ക്കി​യ​ല്ല. അ​ദ്ദേ​ഹം ഞ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച​തി​ന്‍റെ പ്ര​ത്യു​പ​കാ​ര​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts