കൊച്ചി: അന്തരിച്ച ചലച്ചിത്ര നടൻ തിലകന്റെ മകൻ ഷിബു തിലകൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ബിജെപി സ്ഥാനാർഥിയായാണ് ഷിബു തിലകൻ മത്സരിക്കുന്നത്.
തൃപ്പൂണിത്തുറ നഗരസഭ ഇരുപത്തിയഞ്ചാം വാർഡിലാണ് ഷിബു ജനവിധി തേടുന്നത്. ഇത് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. 1996 മുതൽ ബിജെപി പ്രവർത്തകനാണ് ഷിബു.
നിലവിൽ നഗരസഭയിൽ 11 സീറ്റുകളാണ് ബിജെപിക്കുള്ളത്. യക്ഷിയും ഞാനും, ഇവിടം സ്വർഗമാണ്, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ സിനിമകളിൽ ഷിബു അഭിനയിച്ചിട്ടുണ്ട്.