തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകില്ലെന്ന് വ്യക്തമാക്കി കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ രംഗത്ത്. സുധീരൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളുടെ പേരുകൾ ഉയർന്നതോടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഉമ്മൻ ചാണ്ടി മത്സര രംഗത്തേക്ക് വരുന്നത് കോണ്‍ഗ്രസിന് ഗുണകരമാകും. സ്വീകാര്യതയുള്ള പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കണമെന്നും സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ലെന്നും സുധീരൻ വ്യക്തമാക്കി.