കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. കൂടുതൽ യുവാക്കൾ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ യുഡിഎഫിന് 20 സീറ്റും ലഭിക്കാൻ അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിൽ ഇനി ഒട്ടും അമാന്തം ഉണ്ടാകരുത്. സ്ഥാനാർഥി നിർണയം വൈകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ സീറ്റ് തർക്കം ഈ തരത്തിലേക്ക് പ്രശ്നങ്ങൾ എത്തിക്കരുതായിരുന്നുവെന്നും നേതാക്കൾ ജാഗ്രത പുലർത്തണമായിരുന്നുവെന്നും സുധീരൻ കൂട്ടിച്ചേർത്തു.