ചേർത്തല: മോദി വർഗീയ രീതിയിലും പിണറായി വിജയൻ രാഷ്്ട്രീയമായും ജനങ്ങളെ വകവരുത്തുകയാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ആരോപിച്ചു. ആലപ്പുഴ പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ചേർത്തല മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രവും സംസ്ഥാനവും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്. കേരളത്തിന് പുറത്ത് സിപിഎമ്മിന് ഒന്നും ചെയ്യാൻ പറ്റില്ല. വർഗീയ ഫാസിസ്റ്റുകളെ താഴെയിറക്കാൻ കോണ്‍ഗ്രസിനേ കഴിയൂവെന്നും വി.എം.സുധീരൻ പറഞ്ഞു.
ചേർത്തല മണ്ഡലത്തിലെ ഷാനിമോൾ ഉസ്മാന്റെ പര്യടനം അരീപ്പറന്പ് പടനിലത്ത് ഇന്നലെ രാവിലെ എട്ടോടെ തുടങ്ങി വൈകുന്നേരം വയലാർ നീലീ മംഗലത്ത് സമാപിച്ചു.
യുഡിഎഫ് ചെയർമാൻ വി.എം. ജോയി അധ്യക്ഷത വഹിച്ചു. പി വി സുന്ദരൻ, എസ്.ശരത്, സി.കെ ഷാജി മോഹൻ, സി.വി.തോമസ്, എ.എം.കബീർ, പി.വി പുഷ്പാംഗദൻ, തോമസ് വടക്കേകരി ,ജോമി ചെറിയാൻ, ടി.വി.പാർത്ഥൻ ,കെ.ആർ രാജേന്ദ്രപ്രസാദ്, ആർ.ശശിധരൻ, ജോണി തച്ചാറ, സജി കുര്യാക്കോസ്, സി.ഡി ശങ്കർ, എസ്.കൃഷ്ണകുമാർ ,ടി.എച്ച്.സലാം, ബാഹുലേയൻ, ഐസക് മാടവന, ജയലക്ഷ്മി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.