തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടത്, വലത് മുന്നണികൾ ഒരു പോലെ വിയർക്കുകയാണെന്നും ഏക പ്രതീക്ഷ എൻഡിഎയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ഇടത് മുന്നണിക്ക് പ്രചരണം നയിക്കാനാളില്ലെന്നും അഴിമതി കേസുകൾ പേടിച്ച് യുഡിഎഫ് കളം വിട്ടെന്നും സുരേന്ദ്രൻ പരിഹസിച്ചു.ഭൂമിയിൽ ഇറങ്ങാൻ മുഖ്യമന്ത്രി തയാറാകുന്നില്ല.
ഇടത് സ്ഥാനാർഥികളും മുഖ്യമന്ത്രിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നില്ല. സ്വർണക്കടത്ത് അടക്കമുള്ള അഴിമതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം വികൃതമാക്കി.
മുഖ്യമന്ത്രി കള്ളക്കടത്തിന് കൂട്ട് നിന്നു. കള്ളക്കടത്തിന് കൂട്ട് നിന്നതിന്റെ പ്രതിഫലം മുഖ്യമന്ത്രിക്ക് ലഭിച്ചു.മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലൊരു നുണയൻ വേറെയില്ല.
ജമാ അത്തെ ഇസ്ലാമിയുമായുള്ള സംഘം ചേരലിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.