പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് യുഡിഎഫ് നല്കിയ പരാതിയില്‍ പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് വിശദീകരണം നല്കി. പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്‍ നല്കിയ പരാതിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടര്‍ ഐസക്കില്‍ നിന്നു വിശദീകരണം തേടിയിരുന്നു. മൂന്നുദിവസത്തിനകം മറുപടി നല്‍കാനാണ ്കളക്ടര് നിര്‍ദേശിച്ചത്.
താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക്കിനുള്ളത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട പരിപാടികളില്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ പങ്കെടുത്ത് വോട്ട് തേടിയിട്ടില്ലെന്ന് ഐസക്ക് വിശദീകരിച്ചു. കുടുംബശ്രീയുമായി തനിക്ക് വര്‍ഷങ്ങളായി ബന്ധമുള്ളതാണ്. കുടുംബശ്രീ പ്രവര്‍ത്തകരെ കണ്ടിട്ടുണ്ടാകാം.
ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടാകാമെന്നും പറയുന്ന തോമസ് ഐസക്് ഇതു തെരഞ്ഞെടുപ്പ് പ്രചാരണ വേദിയായി ഉപയോഗപ്പെടുത്തിയെന്ന ആരോപണം തള്ളി.തൊഴില്‍ദായക പദ്ധതിയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും തോമസ് ഐസക് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ തിരുവല്ലയില്‍ നടന്ന മൈഗ്രേഷന്‍ കോണ്‍ക്ലേവിന്റെ സംഘാടകനായി താനുണ്ടായിരുന്നു.
വിജ്ഞാന പത്തനംതിട്ട എന്ന ആശയം ഉരുത്തിരിഞ്ഞത് അവിടെനിന്നാണ്. ഇതുമായുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ കെ ഡിസ്കാണ് നടത്തുന്നത്. താന്‍ ഇതില്‍ ഇടപെട്ടില്ലെന്നും ഐസക് വിശദീകരിച്ചു. ഐസക്കിന്റെ വിശദീകരണം സ്വീകരിച്ച് നടപടികള്‍ അവസാനിപ്പിക്കുമോയെന്നു നിരീക്ഷിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെന്ന നിലയില്‍ തന്നെ അദ്ദേഹത്തിന്റെ ഇടപടെലുകളെ സംബന്ധിച്ചു തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് പരാതി നല്‍കിയിരിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.