എസ്എൻഡിപിയുടെ അനുകൂല നിലപാട് വന്നു; തൃ​ശൂ​രി​ൽ തു​ഷാ​ർ മ​ത്സ​രി​ക്കും; ബി​ഡി​ജെ​എ​സി​ന് അ​ഞ്ച് സീ​റ്റു​ക​ൾ

ആ​ല​പ്പു​ഴ: തൃ​ശൂ​രി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ സ​മ്മ​ര്‍​ദ്ദ​ത്തി​ന് വ​ഴ​ങ്ങി ബി‍​ഡി​ജെ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. തു​ഷാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്തോ​ടെ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​നം എ​ത്തു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കും.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ അ​ട​ക്കം അ​ഞ്ച് സീ​റ്റു​ക​ളി​ലാ​ണ് ബി​ഡി​ജെ​എ​സ് മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​ത്. തൃ​ശൂ​രി​ന് പു​റ​മേ മാ​വേ​ലി​ക്ക​ര, ഇ​ടു​ക്കി, ആ​ല​ത്തൂ​ർ, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു ബി​ഡി​ജെ​എ​സ് മ​ത്സ​രി​ക്കു​ക.

മാ​വേ​ലി​ക്ക​ര​യി​ൽ ത​ഴ​വ സ​ഹ​ദേ​വ​ൻ, ഇ​ടു​ക്കി​യി​ൽ ബി​ജു കൃ​ഷ്ണ​ൻ, ആ​ല​ത്തൂ​രി​ൽ ബി​ഡി​ജെ​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി.​ബാ​ബു, വ​യ​നാ​ട്ടി​ൽ ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​ധ്യാ​ട്ട് എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​യി വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കോ​ട്ട​യം സീ​റ്റി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി.​സി.​തോ​മ​സാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബാ​ക്കി 14 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ന്‍ പി​ള്ള അ​റി​യി​ച്ചു.

Related posts