തൃശൂർ: കഴിഞ്ഞ തവണ നഷ്ടമായ തൃശൂർ ലോക്സഭ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ. തൃശൂരിൽ ആരാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെന്നത് ഒരു വിഷയമേ അല്ലെന്നും തൃശൂർ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണെന്നും പ്രതാപൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
താങ്കൾ തൃശൂരിൽ സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടിയാണ് തീരുമാനിക്കുകയെന്നും തീരുമാനം വൈകാതെയുണ്ടാകുമെന്നും പാർട്ടി പറയുന്നതെന്തും അനുസരിക്കുമെന്നും പ്രതാപൻ മറുപടി പറഞ്ഞു.