എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂട്ട ഇ​ല​ക്ഷ​ന്‍ ട്രാ​ന്‍​സ്ഫ​ര്‍; സ്പി​രി​റ്റ് വേ​ട്ട നിലച്ചു; വ്യാജൻ കൂടുതലും വൈപ്പിൻ മേഖലകളിൽ

കൊ​ച്ചി: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യി എ​ക്‌​സൈ​സ് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൂ​ട്ട​ത്തോ​ടെ സ്ഥ​ലം മാ​റ്റം. സം​സ്ഥാ​ന​ത്തേ​ക്ക് വ​ന്‍​തോ​തി​ല്‍ സ്പി​രി​റ്റ് ഒ​ഴു​കു​ന്ന​തി​നി​ടെ ന​ട​ന്ന എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ട സ്ഥ​ലം​മാ​റ്റം റെ​യ്ഡു​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി‍.

ല​ഹ​രി, സ്പ​രി​റ്റു വി​ല്പ​ന​ക്കാ​രെ​ക്കു​റി​ച്ചും ഇ​തി​ന്‍റെ​യെ​ല്ലാം ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കും മ​റ്റു​മാ​യി സ്ഥ​ലം​മാ​റ്റി​യി​രി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ന​ട​ന്നി​രു​ന്ന റെ​യ്ഡു​ക​ൾ മി​ക്ക​യി​ട​ത്തും നി​ല​ച്ച നി​ല​യി​ലാ​ണ്.

സ്ഥ​ലം മാ​റി​പ്പോ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നാ​ലു മാ​സ​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​മെ​ന്നു പ​റ​യു​മ്പോ​ഴും അ​തു​വ​രെ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നാ​ണ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത് . വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍​ത​ന്നെ സം​സ്ഥാ​ന​ത്തേ​ക്ക് വ​ന്‍ തോ​തി​ലാ​ണ് സ്പി​രി​റ്റ് എ​ത്തു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ല്‍ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ സ്പി​രി​റ്റ് വ​ര​വ്.

ഇ​വി​ടെ​നി​ന്നു ത​മി​ഴ്‌​നാ​ട്ടി​ലെ ഗോ​ഡൗ​ണു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന സ്പി​രി​റ്റ് പി​ന്നീ​ട് ചെ​റു​വ​ണ്ടി​ക​ളി​ലാ​ക്കി കേ​ര​ള വി​പ​ണി​യി​ലെ​ത്തു​ന്നു.ക​രി​ക്ക്, സ​വാ​ള ലോ​ഡു​ക​ള്‍ നി​റ​ച്ച വ​ണ്ടി​ക​ളി​ല്‍ എ​ത്തു​ന്ന സ്പി​രി​റ്റ് സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മാ​ണ് ചെ​ക്കു​പോ​സ്റ്റു​ക​ളി​ല്‍ പ​ല​പ്പോ​ഴും പ​രി​ശോ​ധി​ക്കു​ന്ന​ത്.

ലോ​ഡ് നി​റ​ച്ച വ​ണ്ടി​ക​ളി​ല്‍ മ​റ്റെ​ന്തെ​ങ്കി​ലും ഉ​ണ്ടോ​യെ​ന്ന് അ​റി​യാ​നാ​യി വ​ലി​യ ക​മ്പി​ക്കൊ​ണ്ട് വാ​ഹ​ന​ത്തി​ല്‍ കു​ത്തി നോ​ക്കി​യാ​ണ് പ​രി​ശോ​ധ​ന. സ​വാ​ള, ക​രി​ക്ക് വ​ണ്ടി​ക​ളി​ല്‍ കു​ത്തി​നോ​ക്കു​മ്പോ​ള്‍ സ്പ​രി​റ്റ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ക​ന്നാ​സു​ക​ള്‍ പൊ​ട്ടി​പ്പോ​യാ​ലും ഇ​തി​ന്‍റെ മ​ണം പു​റ​ത്തു​വ​രി​ല്ല. ഇ​തും സ്പി​രി​റ്റ് വ​ര​വി​ന് അ​നു​കൂ​ല​മാ​കു​ന്നു​ണ്ട്.

കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​കു​ന്ന ഒ​രു ലി​റ്റ​ര്‍ സ്പി​രി​റ്റി​ല്‍​നി​ന്ന് പ​ത്തു ലി​റ്റ​ര്‍ മ​ദ്യം ഉ​ണ്ടാ​ക്കാ​നാ​കും. ഇ​തി​ലൂ​ടെ വി​ല്പ​ന​ക്കാ​ര്‍ ഇ​ര​ട്ടി​ലാ​ഭ​മാ​ണ് കൊ​യ്യു​ന്ന​ത്. സ്പി​രി​റ്റി​ല്‍ കാ​ര​മ​ലും പ്ര​ത്യേ​ക നി​റ​വും ചേ​ര്‍​ത്ത് നേ​ര്‍​പ്പി​ച്ചാ​ണ് മ​ദ്യ​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ല്‍ വ്യാ​ജ​മ​ദ്യം (സെ​ക്ക​ന്‍​ഡ്‌​സ്) കേ​ര​ള വി​പ​ണി​യി​ല്‍ എ​ത്തു​ന്ന​ത്. ഇ​ത് കു​പ്പി​ക​ളി​ലാ​ക്കി ലേ​ബ​ല്‍ ഒ​ട്ടി​ച്ച് ജ​വാ​ന്‍ പോ​ലു​ള്ള വി​ല കു​റ​ഞ്ഞ മ​ദ്യ​ത്തി​നൊ​പ്പം സം​സ്ഥാ​ന​ത്തെ പ​ല ബാ​റു​ക​ളി​ലും വി​ല്പ​ന ന​ട​ത്തു​ന്നു​മു​ണ്ട്.

മു​മ്പൊ​ക്കെ ക​ള്ളി​ല്‍ ചേ​ര്‍​ക്കാ​നാ​യി​ട്ടാ​ണ് സ്പി​രി​റ്റ് എ​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​ന്ന് ബാ​റു​ക​ള്‍ വ​ഴി​യു​ള്ള വി​ല്പ​ന​യും സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു. പൊ​ള​ളാ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ സ്പി​രി​റ്റി​ന് 75 രൂ​പ​യേ വി​ല​യു​ള്ളൂ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലാ​ക​ട്ടെ ഒ​രു ലി​റ്റ​റി​ന് ഒ​രു രൂ​പ​യാ​ണ് വി​ല.

കൂ​ടു​ത​ല്‍ പാ​ല​ക്കാ​ട്
കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം സ്പി​രി​റ്റ് പി​ടി​കൂ​ടു​ന്ന​ത് പാ​ല​ക്കാ​ടാ​ണ്. ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് പി​ക്ക​പ് വാ​നി​ല്‍ പെ​രു​മ്പാ​വൂ​രി​ലേ​ക്ക് ക​ട​ത്തി​യ 1750 ലി​റ്റ​ര്‍ സ്പി​രി​റ്റ് പാ​ലി​യേ​ക്ക​ര​യി​ല്‍ വ​ച്ച് സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് അ​സി. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ ടി. ​അ​നി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.

ച​കി​രി​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ മി​നി ലോ​റി​യി​ല്‍ തൃ​ശൂ​രി​ലേ​ക്ക് ക​ട​ത്തി​യ 1300 ലി​റ്റ​ര്‍ സ്പി​രി​റ്റും ജ​നു​വ​രി ആ​ദ്യം എ​ക്‌​സൈ​സ് സം​ഘം പി​ടൂ​കൂ​ടി. എ​ങ്കി​ലും വാ​ള​യാ​ര്‍ ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞു​മൊ​ക്കെ വ്യാ​ജ​ന്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ചെ​ക്കു​പോ​സ്റ്റു​ക​ളി​ല്‍ കേ​ര​ള എ​ക്‌​സൈ​സ് മൊ​ബൈ​ല്‍ ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ യൂ​ണി​റ്റ് (കെ​മു) വ​ന്‍ തോ​തി​ല്‍ സ്പി​രി​റ്റ് വേ​ട്ട ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഉ​ണി​ച്ചി​റ​യി​ല്‍ നി​ന്ന് 6000 ലി​റ്റ​റും വ​രാ​പ്പു​ഴ​യി​ല്‍ നി​ന്ന് 8,000 ലി​റ്റ​റും സ്പി​രി​റ്റ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടു​ക​യു​ണ്ടാ​യി.

വ്യാ​ജ​ന്‍ കൂ​ടു​ത​ലും വൈ​പ്പി​ന്‍ മു​ന​മ്പം മേ​ഖ​ല​ക​ളി​ല്‍
നി​ല​വി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വൈ​പ്പി​ന്‍- മു​ന​മ്പം മേ​ഖ​ല​ക​ളി​ലാ​ണ് വ​ന്‍​തോ​തി​ല്‍ വ്യാ​ജ​മ​ദ്യം വി​ല്പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ബോ​ട്ടു​ക​ളി​ലും മ​റ്റും എ​ത്തി​ക്കു​ന്ന വ്യാ​ജ​മ​ദ്യം ഒ​ളി​പ്പി​ക്കാ​ന്‍ ചെ​റി​യ തു​രു​ത്തു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.

എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന ഉ​ണ്ടാ​യാ​ല്‍​ത​ന്നെ മ​ദ്യ​ക്കു​പ്പി വെ​ള്ള​ത്തി​ലേ​ക്ക് എ​റി​ഞ്ഞ് വി​ല്പ​ന​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ന്നു. വി​പ​ണി​യി​ല്‍ 375 മി​ല്ലി മ​ദ്യ​ത്തി​ന് 500 രൂ​പ എ​ന്നി​രി​ക്കെ 300 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​വി​ടെ വ്യാ​ജ​മ​ദ്യം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലെ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

2023 ഡി​സം​ബ​ര്‍ അ​ഞ്ചു മു​ത​ല്‍ 2024 ജ​നു​വ​രി മൂ​ന്നു വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഏ​റ്റ​വു​മ​ധി​കം അ​ബ്കാ​രി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട​ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ് 162 കേ​സു​ക​ള്‍. 51 കേ​സു​ക​ള്‍ മാ​ത്ര​മു​ള്ള വ​യ​നാ​ട്ടി​ലാ​ണ് കു​റ​വ് കേ​സു​ള്ള​ത്. 30006 ലി​റ്റ​ര്‍ വാ​ഷ്, 494 ലി​റ്റ​ര്‍ സ്പി​രി​റ്റ്, 537.4 ലി​റ്റ​ര്‍ ചാ​രാ​യം, 3678.63 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം, 4916.02 ലി​റ്റ​ര്‍ അ​ന്യ സം​സ്ഥാ​ന മ​ദ്യം എ​ന്നി​വ​യും എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment