ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ തകര്‍പ്പന്‍ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ 18 സീറ്റുകളിലും യുഡിഎഫാണ് മുന്നില്‍. സിപിഎം പ്രതീക്ഷിച്ച പല മണ്ഡലങ്ങളിലും അവര്‍ തകര്‍ന്നടിയുന്ന കാഴ്ച്ചയാണ്. ബിജെപിക്കും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംത്തിട്ടയില്‍ കെ. സുരേന്ദ്രനും രണ്ടാംസ്ഥാനത്താണ്.
എല്‍ഡിഎഫ് കേരളത്തില്‍ തകര്‍ന്നടിയുന്നു, വന്‍ യുഡിഎഫ് മുന്നേറ്റം, പാലക്കാടും പോലും രക്ഷയില്ലാതെ സിപിഎം, അപ്രതീക്ഷിത മുന്നേറ്റവുമായി രമ്യ ഹരിദാസ്, ബിജെപിക്കും അടിതെറ്റുന്നു
