എംജെ ശ്രീജിത്ത്
തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്. 88 ലക്ഷത്തോളം വോട്ടർമാരാണ് വിധിയെഴുതുന്നത്. ആവേശകരമായ പരസ്യപ്രചാരണത്തിന് ശേഷം നിശബ്ദ പ്രചാരണത്തിൽ 88 ലക്ഷത്തോളം വോട്ടർമാരാണ് വിധിയെഴുതുന്നത്.
ആവേശകരമായ പരസ്യപ്രചാരണത്തിന് ശേഷം നിശബ്ദ പ്രചാരണത്തിന് കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും വാശിയേറിയ പരസ്യപ്രചാരണത്തിനാണ് അഞ്ച് ജില്ലകളും സാക്ഷ്യംവഹിച്ചത്.
കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും വാശിയേറിയ പരസ്യപ്രചാരണത്തിനാണ് അഞ്ച് ജില്ലകളും അഞ്ച് ജില്ലകളും സാക്ഷ്യംവഹിച്ചത്.
നിശബ്ദ പ്രചാരണത്തിലേക്ക് ഇന്ന് മുന്നണികൾ കടക്കുമ്പോൾ ആത്മ വിശ്വാസത്തിനൊപ്പം ആശങ്കകളുമുണ്ട്.
തിരുവനന്തപുരം കോർപ്പറേഷൻ ദേശീയ ശ്രദ്ധയിലേക്ക് എത്തിയതോടെ മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമായി ഇവിടം മാറിയിട്ടുണ്ട്.അതേസമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നേരിട്ടുള്ള പോര് എൽഡിഎഫും യുഡിഎഫും തമ്മിലാണ്.
കോർപ്പറേഷനും നാല് മുൻസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും നിലനിർത്തുക എന്നതാണ് എൽഡിഎഫിന് മുന്നിലെ ലക്ഷ്യം. തിരുവനന്തപുരം കോർപ്പറേഷനും ജില്ലയിലെ പതിനഞ്ച് ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ നീക്കങ്ങൾ.
ജില്ലാപഞ്ചായത്തിലും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും മടങ്ങിയെത്തുക എന്നതാണ് യുഡിഎഫിന് മുന്നിലെ വെല്ലുവിളി.കൊല്ലം ജില്ലയിൽ സ്ഥാനാർഥി പ്രഖ്യാപനം ആദ്യം പൂർത്തിയാക്കാൻ കഴിഞ്ഞതാണ് യുഡിഎഫിന്റെ നേട്ടം.
എന്നാൽ വിമതശല്യം വെല്ലുവിളിയാണ്.എൽഡിഎഫ് തകർപ്പൻ ജയം നേടിയ ജില്ലയിൽ അതേവിജയം ആവർത്തിക്കുക എൽഡിഎഫിന് എളുപ്പമല്ല. സിപിഎം സിപിഐ പ്രശ്നങ്ങൾ ചിലയിടങ്ങളിൽ നിലനിൽക്കുന്നുണ്ട്.
പത്തനംതിട്ടയിലും ഇടുക്കിയിലും കേരള കോണ്ഗ്രസ് ജോസ്- ജോസഫ് വിഭാഗങ്ങൾക്ക് കരുത്ത് തെളിയിക്കേണ്ട നിർണ്ണായക തെരഞ്ഞെടുപ്പാണ്.
ആലപ്പുഴയിലും ഇടുക്കിയിലും വലിയ വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു വലതു മുന്നണികൾ. ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിൽ തന്നെയാണ്. ബിജെപിയും. നാളെ രാവിലെ ഏഴുമുതലാണ് വോട്ടടുപ്പ്.