വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെരഞ്ഞെടുപ്പു നടപടികൾ പരിഷ്കരിക്കാൻ നിർദേശിച്ച് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഇന്ത്യയെയും ബ്രസീലിനെയും ഉദാഹരണമായി പരാമർശിച്ചു.
ബയോമെട്രിക് വിവരങ്ങളുപയോഗിച്ച് വോട്ടറെ തിരിച്ചറിയാനുള്ള നടപടികൾ ഈ രാജ്യങ്ങളിൽ നടക്കുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക പരാജയമാണെന്നും ട്രംപിന്റെ ഉത്തരവിൽ പറയുന്നു.
ഇന്ത്യയിൽ വോട്ടർ ഐടി കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ അറിയിച്ചിരുന്നു.