തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തിരിച്ചുവരവ്. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ എൽഡിഎഫ് മുന്നിലായിരുന്നെങ്കിലും വോട്ടിംഗ് മെഷീനുകൾ എണ്ണിയപ്പോൾ യുഡിഎഫ് തിരിച്ചുവന്നു. എന്നിരുന്നാലും നേരിയ ലീഡ് നിലനിർത്താൻ എൽഡിഎഫിനു സാധിക്കുന്നുണ്ട്.
941 പഞ്ചായത്തുകളിൽ 359 എണ്ണത്തിലെ ലീഡ് നിലയാണ് പുറത്തുവന്നത്. 149 പഞ്ചായത്തുകളിൽ യുഡിഎഫും 161 പഞ്ചായത്തുകളിൽ എൽഡിഎഫും 16 പഞ്ചായത്തുകളിൽ ബിജെപിയും 33 ഇടത്ത് മറ്റുള്ളവരും മുന്നിട്ടുനിൽക്കുന്നു.
ആറു കോർപറേഷനുകളിൽ മൂന്നെണ്ണത്തിൽ വീതം എൽഡിഎഫും യുഡിഎഫും മുന്നിട്ടുനിൽക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ കോർപറേഷനുകൾ ഇപ്പോൾ എൽഡിഎഫിനും കൊല്ലം, കൊച്ചി, തൃശുർ കോർപറേഷനുകൾ എന്നിവ യുഡിഎഫിനൊപ്പവും നിൽക്കുന്നു.
86 മുനിസിപ്പാലിറ്റികളിൽ ലീഡ് നില അറിഞ്ഞ 78 എണ്ണത്തിൽ 38 മുനിസിപ്പാലിറ്റികൾ യുഡിഎഫ്, 32 എണ്ണം എൽഡിഎഫ്, എൻഡിഎ- 4, മറ്റുള്ളവർ- 4 എന്നിങ്ങനെയാണ് നിലവിലെ നില.
ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം പോരാടുന്നു. യുഡിഎഫ്- 7, എൽഡിഎഫ്- 6 നിലവിലെ ലീഡ്നില. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യുഡിഎഫും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ എൽഡിഎഫും മുന്നിൽനിൽക്കുന്നു.