പിലിക്കോട്: യുഡിഎഫ് കാസർഗോഡ് പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണ ഭാഗമായി ചുവരെഴുത്ത് നടത്തിയ മതിൽ പൊളിച്ചു. പി.വി.ടി. പ്രദീപന്റെ ഉടമസ്ഥതയിലുള്ള പിലിക്കോട് മല്ലക്കര പാതയോരത്തുള്ള മതിൽ ഇന്ന് പുലർച്ചെയാണ് തകർത്തത്. മതിലിൽ ചുവരെഴുത്ത് നടത്തിയ നാൽപത് മീറ്ററോളം ഭാഗമാണ് പൊളിച്ചത്. യുഡിഎഫ് മല്ലക്കര 110-ാ മത് ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ ഇന്നലെയാണ് ചുവരെഴുത്ത് നടത്തിയത്. സംഭവം സംബന്ധിച്ച് ബൂത്ത് കമ്മിറ്റി ചന്തേര പോലീസിൽ പരാതി നൽകി.
Related posts
തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിൽ നാല് നായ്ക്കുഞ്ഞുങ്ങളെ വിഷംകൊടുത്തു കൊന്നു; പരാതി നൽകാനൊരുങ്ങി മൃഗക്ഷേമ പ്രവര്‍ത്തകര്‍
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിൽ നാല് നായ്ക്കുഞ്ഞുങ്ങളെ അജ്ഞാതർ വിഷം കൊടുത്തു കൊന്നു. ഇന്നലെ വൈകുന്നേരമാണ് മൃഗക്ഷേമ പ്രവര്‍ത്തകര്‍ നായ്ക്കുഞ്ഞുങ്ങളെ...കുഞ്ഞിനെ കടലില്‍ എറിഞ്ഞുകൊന്ന കേസില്‍ പ്രതിയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു; യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ
കോഴിക്കോട്: കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ വിചാരണനടപടികൾ ആരംഭിക്കാനിരിക്കെ പ്രതിയായ യുവതിയുടെ ആത്മഹത്യാശ്രമം. കുഞ്ഞിന്റെ അമ്മ തയ്യിൽ ശ്രീകൂറുമ്പ...അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് കാർ യാത്രക്കാരൻ സൈഡ് നൽകിയില്ല; രോഗി മരിച്ചു
തലശേരി: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് കാർ സൈഡ് നൽകിയില്ല. രോഗി മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ കൂത്തുപറമ്പ്-തലശേരി റൂട്ടിൽ...