കൊട്ടേക്കാട്: ഇലക്ഷൻ പ്രചരണത്തിന് കള്ളപ്പണം ഒഴുക്കുന്നത് തടയാൻ പരിശോധന കർശനമാക്കി. ഇതിന്റെ ഭാഗമായി സംശയാസ്പദമായി കാണുന്ന വാഹനങ്ങൾ തടഞ്ഞ് നിർത്തിയുളള പരിശോധനകൾ ആരംഭിച്ചു. പ്രധാന റോഡുകളിൽ നിന്നും മാറി താരതമ്യേന തിരക്ക് കുറഞ്ഞതും ഇട വഴികളിലുമാണ് പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തുന്നത്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ അടക്കമുള്ളവർക്ക് ് പരിശോധന നടത്താൻ എകസിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ തസ്തികയാണ് നൽകിയിട്ടുള്ളത്. കോലഴി, കെട്ടേക്കാട്, കൂറ്റുർ, അവണൂർ എന്നീ മേഖലകളിൽ വ്യാപകമായ പരിശോധനയാണ് നടക്കുന്നത്. കുഴൽ പണം അടക്കമുള്ളവയുടെ ഒഴുക്ക് തടയുകയാണ് ലക്ഷ്യം.