കടുത്തുരുത്തി: വോട്ടര്‍മാരെ നേരില്‍ കണ്ടു വാഗ്ദാന പെരുമഴ ചൊരിഞ്ഞുള്ള സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും പ്രചാരണം കൊഴുക്കുമ്പോള്‍ ചിരിച്ചും ചിന്തിച്ചും സമ്മതിദായകര്‍.
നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ വനിതാ സ്ഥാനാര്‍ഥിയുമായി വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തിയ നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയെ ആദ്യം പരിചയപെടുത്തി.
ഒന്നും മിണ്ടാതെ വിഷമത്തോടെ നില്ക്കുന്ന സ്ഥാനാര്‍ഥിയെ നോക്കി പലരും സഹതപിച്ചു. ഇതിനിടെ നേതാവ് സ്ഥാനാര്‍ഥിയുടെ മഹിമയും കുടുംബ ചരിത്രവും വിവരിച്ചു.
വിജയിച്ചില്ലെങ്കിൽ
ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ സ്ഥാനാര്‍ഥി വനൊടുക്കുമെ ന്നാണ്് അറിയിച്ചിരിക്കുന്നതെന്നും അതിനാല്‍ വോട്ടു ചെയ്യണമെന്നുമായിരുന്നു വീട്ടുകാരോടുള്ള നേതാവിന്റെ അഭ്യര്‍ഥന.
പറഞ്ഞതു ശരിയെന്ന തരത്തില്‍ വനിതാ സ്ഥാനാര്‍ഥി കണ്ണ്്് തുടച്ചു. സ്ഥാനാര്‍ഥി ദരിദ്രനാണെന്നും വീടു നിര്‍മിച്ചതില്‍ ലക്ഷങ്ങള്‍ കടമുണ്ടെന്നും അറിയിച്ചാണ് മറ്റൊരു പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്.
ഇതു കേട്ട പലരും വാര്‍ഡ് അംഗമായാല്‍ ഇയാള്‍ കടം വീട്ടുന്ന വഴികളെക്കുറിച്ചാണു ചര്‍ച്ച ചെയ്യുന്നത്. മൂവാറ്റുപുഴയാറിനോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തുകളിലെ ചില വാര്‍ഡുകളില്‍ പുഴയില്‍ നിന്നു മണല്‍ വാരുന്നതിനു പൂര്‍ണ അനുമതി നല്കുമെന്നു പറഞ്ഞാണു വോട്ട്്് തേടൂന്നത്.
ചില പഞ്ചായത്തുകളില്‍ എപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ മുഴുവന്‍ ബിപിഎല്‍ ആക്കി മാറ്റുമെന്നാണു സ്ഥാനാര്‍ഥികളുടെ വാഗ്ദാനം. വര്‍ഷങ്ങള്‍ക്കു മുമ്പ് നല്കിയ വാഗ്ദാനങ്ങളുമായാണ് ഇക്കുറിയും പല സ്ഥാനാര്‍ഥികളും വോട്ടര്‍മാരെ സമീപിക്കുന്നത്.
കാര്‍ഷിക മേഖലയുടെ പുരോഗതി, കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം, ഗ്രാമീണ റോഡുകള്‍ ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കും, മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരം, സാമൂഹിക വിരുദ്ധരെയും പിടിച്ചുപറിക്കാരെയും തുരത്താന്‍ സിസിടിവി സംവിധാനം, മെഗാ ടൂറിസം പദ്ധതികള്‍ തുടങ്ങീ സ്ഥാനാര്‍ഥികളുടെ വാഗ്ദാനങ്ങള്‍ നീളൂകയാണ്.
തെരുവുനായ്ക്കളെ തുരത്തല്‍, കൊതുകില്ലാത്ത ഗ്രാമം, പെട്ടിക്കടകളിലും വൈ ഫൈ, കംപ്യൂട്ടര്‍, ലാപ്ടോപ്, ജോലി തുടങ്ങിയവയും ന്യൂജനറേഷന് സ്ഥാനാര്‍ഥികളുടെ സുന്ദരമോഹനന വാഗ്ദാനങ്ങളാണ്.