കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ അങ്കത്തിനൊരുങ്ങി കീഴാറ്റൂർ ബൈപ്പാസിനെതിരായ സമര സമിതി. “വയൽക്കിളി’ കൂട്ടം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേതൃത്വം അറിയിച്ചു. നേതാവ് സുരേഷ് കീഴാറ്റൂരാണ് കണ്ണൂരിൽ നിന്ന് ജനവിധി തേടുന്നത്.
പാരിസ്ഥിതിക പോരാട്ടിന് ഒരു വോട്ട് എന്നതാണ് മുദ്രാവാക്യമെന്ന് നേതാക്കൾ അറിയിച്ചു. ഏതെങ്കിലും പാർട്ടിയുടെ പിന്തുണയോടെയാണോ മത്സരരംഗത്തേക്കിറങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല.
പി.കെ.ശ്രീമതിയാണ് ഇടതുപക്ഷ സ്ഥാനാർഥി. കീഴാറ്റൂർ ബൈപ്പാസ് വിഷയത്തിലുടക്കി നിരവധിപ്പേരാണ് ഇവിടെ പാർട്ടിക്കെതിരെ തിരിഞ്ഞതും സമരസമിതിക്കൊപ്പം ചേർന്നതും.