കൊച്ചി: പ്രിസൈഡിംഗ് ഓഫീസർക്കെതിരേ ആരോപണവുമായി കൊച്ചിയിലെ തോറ്റ മേയർ സ്ഥാനാർഥി എൻ. വേണുഗോപാൽ.
പ്രിസൈഡിംഗ് ഓഫീസർ നിയമവിരുദ്ധമായി ബിജെപി സ്ഥാനാർഥിക്ക് വോട്ടു ചെയ്തതു മൂലമാണു താൻ ഒരു വോട്ടിനു പരാജയപ്പെട്ടതെന്ന് എൻ. വേണുഗോപാൽ പറഞ്ഞു.
കൊച്ചി കോർപറേഷൻ ഐലൻഡ് നോർത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകി.
ഒരു വോട്ടിനാണ് കെപിസിസി മുൻ ജനറൽ സെക്രട്ടറി കൂടിയായ വേണുഗോപാൽ ബിജെപി സ്ഥാനാർഥി എം.പദ്മകുമാരിയോടു പരാജയപ്പെട്ടത്.