സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്ത് തദ്ദേശ തെരഞ്ഞെടുപ്പിനെ ഇളക്കി മറിക്കുമെന്നു കരുതിയെങ്കിലും ഇടതുപക്ഷം തന്ത്രപരമായ സമീപനങ്ങളിലൂടെ അതിനെ മുക്കിക്കളയുന്നതായി വിലയിരുത്തൽ.
സ്വർണക്കടത്തും ബിനീഷിന്റെ മയക്കുമരുന്നുമാണ് ഇടതുപക്ഷത്തെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ. എന്നാൽ, ഇലക്ഷൻ സമയം അടുത്തതോടെ മറ്റു വിവാദങ്ങൾ ഉയർത്തി സിപിഎം അതിനെ മറികടക്കുന്ന കാഴ്ചയാണ്. ഈ കെണിയിൽ പ്രതിപക്ഷ കക്ഷികൾ അടക്കമുള്ളവർ കുരുങ്ങിയ മട്ടാണ്.
കിഫ്ബി വിവാദം, പ്രതിപക്ഷ നേതാക്കൾക്കെതിരേയുള്ള അന്വേഷണം, ഒടുവിൽ മാധ്യമ നിയന്ത്രണ നിയമം എന്നിങ്ങനെയുള്ള വിഷയങ്ങൾ വിവാദമാക്കി സ്വർണക്കടത്തിനെ മുക്കിയിരിക്കുകയാണ് എൽഡിഎഫ്.
ഈ വിവാദങ്ങൾ ഏറ്റുപിടിച്ച പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും സ്വർണക്കടത്തിനെയും മറ്റും വിട്ടുകളഞ്ഞ സ്ഥിതിയാണ്.സര്‍ക്കാര്‍ തിടുക്കത്തിൽ തട്ടിക്കൂട്ടിയ പോലീസ് നിയമ ഭേദഗതിയും മനപ്പൂർവം സൃഷ്ടിച്ച വിവാദമാണെന്നാണ് വിലയിരുത്തുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു കാലഘട്ടത്തില്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎമ്മും സര്‍ക്കാരും വിഷമവൃത്തത്തിൽ നിൽക്കുന്പോഴാണ് പുതിയ വിവാദങ്ങളിലൂടെ സർക്കാർചർച്ച വഴിതിരിക്കുന്നത്.
സ്വർണക്കടത്ത് മറയ്ക്കാനോ?
സ്വർണക്കടത്ത് ഉൾപ്പെടെയുള്ള സർക്കാരിനെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന പല വിഷയങ്ങളും സജീവമായി കേരളം ചർച്ച ചെയ്യേണ്ടതിനിടയിലേക്കാണ് പോലീസ് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
സൈബര്‍ മാധ്യമത്തിനെതിരേ നിയമം എന്നു പറഞ്ഞിട്ടു എല്ലാ മാധ്യമങ്ങളെയും അതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത് വിവാദം വരുമെന്ന ്അറിയാൻ പാടില്ലാഞ്ഞിട്ടാണ് ആരും കരുതുന്നില്ല.
പുതിയൊരു ചർച്ചയും വിവ ാദവും ഉണ്ടാക്കുകയായിരുന്നോ സർക്കാരിന്റെ ലക്ഷ്യമെന്ന സംശയമാണ് ശക്തമാകുന്നത്. എന്തായാലും വലിയ വിവാദം തന്നെ പുതിയ നിയമം വിളിച്ചുവരുത്തി.
എതാനും ദിവസങ്ങൾ ഇതു വലിയ ചർച്ചയായി മാറുകയും ചെയ്യും. വൈകാതെ നിയമം തിരുത്തി സർക്കാർ വിവാദം ഒഴിവാക്കാനാണ് സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പ് വരെ മിക്കവാറും ഈ വിഷയം ഇനി കത്തിനിൽക്കും.
വിവാദം മൂക്കട്ടെ,പിന്നെ തിരുത്തും
പോലീസ് നിയമഭേദദതിയിലെ വിവാദഭാഗത്ത് തിരുത്തല്‍ വരുത്തുന്നതു സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങള്ക്കുമാത്രം ബാധകമാക്കാനാണ് ആലോചന.
ഇക്കാര്യത്തില്‍ അധികം വൈകാതെ വ്യക്തത വരുമെന്നാണ് സിപിഎം നേതാക്കളും വ്യക്തമാക്കുന്നത്. വ്യക്തിയെ ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ, അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും
മാധ്യമങ്ങളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ, പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അഞ്ചു വര്‍ഷം തടവോ, പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു.
ഏതെങ്കിലും മാധ്യമങ്ങള്‍ എന്നതിന്റെ പരിധിയില്‍ സൈബര്‍ മാധ്യമങ്ങള്‍ മാത്രമാവില്ല എന്നാണ് ആശങ്ക. അപകീര്‍ത്തിപ്പെടുത്തലും അപമാനിക്കലും വ്യക്തികേന്ദ്രീകൃതമാണ്.
ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടെന്ന് പോലീസിന് തോന്നിയാല്‍ വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാം. അത്തരം ഏകപക്ഷീയമായ പോലീസ് നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്നാണ് ആക്ഷേപം.