തൃശൂർ: വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കാതെ പകുതിയോളം യുവാക്കൾ ജില്ലയിലുണ്ടെന്നു കളക്ടർ ഡോ. എ.കൗശിഗൻ പറഞ്ഞു. ജില്ലയിൽ 18,19 പ്രായമുള്ള 3.66 ലക്ഷം യുവാക്കളുള്ളതിൽ 1.16 ലക്ഷം പേർ ഇപ്പോഴും വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ളവരല്ല. ഇവരെ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി ജൂലൈ ഒന്നു മുതൽ 31 വരെ ഒരു മാസം പ്രത്യേക പ്രചാരണ പരിപാടി നടത്തുമെന്നു കളക്ടർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
18,19 വയസുള്ളവർക്കു പുതിയതായും, 18-21 പ്രായമുള്ളവരിൽ ഇനിയും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വിട്ടുപോയിട്ടുള്ളവർക്കും ഈ കാലയളവിൽ പേരു ചേർക്കാം. ഓണ്‍ലൈൻ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഇതിനു സൗകര്യമുണ്ടായിരിക്കും.
പ്രചാരണ പരിപാടിക്ക് മുന്നോടിയായി ഈ മാസം ഏഴിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും. ജൂലൈ എട്ടിനും 22നും പ്രത്യേക കാന്പയിനും സംഘടിപ്പിക്കും. ബിഎൽഒമാർ വീടുകളിലെത്തി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കും. 2017 ജനുവരി ഒന്ന് കണക്കാക്കി 18 വയസ് തികഞ്ഞവർക്കു വോട്ടർപട്ടികയിൽ പേരു ചേർക്കാവുന്നതാണ്. പത്രസമ്മേളനത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി.ലതികയും പങ്കെടുത്തു. ട്