തിരുവനന്തപുരം: മൃഗങ്ങളല്ല തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതെന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർഥിക്കു മാത്രം വോട്ട് നൽകുമെന്നും കർഷക അതിജീവന സംയുക്ത സമിതി ജനറൽ സെക്രട്ടറി ചാക്കോ കാളാംപറമ്പിൽ.
കേരള കത്തോലിക്ക മെത്രാൻ സമിതി നേതൃത്വം നൽകുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയാണ് കർഷക അതിജീവന സംയുക്ത സമിതി.
മനുഷ്യ-വന്യജീവി പ്രശ്നം തെരഞ്ഞെടുപ്പില്‍ ചർച്ചയാകില്ലെന്ന് നേരത്തെ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ വിഷയം അല്ലെന്നാണോ മന്ത്രി പറയുന്നതെന്നാണ് ഇതിനോട് കർഷക അതിജീവന സംയുക്ത സമിതി പ്രതികരിച്ചത്.
വന്യമൃഗശല്യമല്ലാതെ മറ്റേത് വിഷയമാണ് വയനാട്ടിലുൾപ്പടെ ചർച്ച ചെയ്യുകയെന്നും മന്ത്രി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സമിതി പ്രതികരിച്ചു.