

നടൻ മമ്മൂട്ടി തൃക്കാക്കര നിയോജകമണ്ഡലത്തിലെ 106-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുൽഫത്തിനൊപ്പമാണ് താരം വോട്ട് ചെയ്യാനെത്തിയത്. വോട്ട് അധികാരവും, അവകാശവുമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് മമ്മൂട്ടി പറഞ്ഞു.
ടൊവീനോ തോമസ് ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് സ്കൂളിൽ വോട്ടു ചെയ്തു. ആലപ്പുഴയിൽ നടൻ ഫഹദ് ഫാസിലും പിതാവും സംവിധായകനുമായ ഫാസിലും ഒരുമിച്ചെത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്.
