തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധീകരിച്ചു. വോട്ടർമാർക്ക് ഇന്നു മുതൽ പട്ടികയിൽ തങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാം. ഇതോടൊപ്പം പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും മേൽവിലാസം മാറ്റാനും വെബ്സൈറ്റിലൂടെ സാധിക്കും. കഴിഞ്ഞ നവംബറിൽ പേരു ചേർക്കാൻ അപേക്ഷിച്ചവരുടെയടക്കമുള്ള പട്ടികയാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റ് വിലാസം: www.ceo.kerala.gov.in.
ഇനിയും വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ, എങ്കിൽ ഇതാ വീണ്ടും അവസരം
