ചെറായി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർഥി നിർണയവും ആകുംമുന്പേ വൈപ്പിനിൽ കോണ്‍ഗ്രസുകാർ മതിലെഴുത്തു തുടങ്ങി. കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയും ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന അഭ്യർഥനയുമാണ് എഴുതിയിരിക്കുന്നത്.
സ്ഥാനാർഥിയുടെ കോളം ഒഴിച്ചിട്ടിരിക്കുകയാണ്. സിറ്റിംഗ് എംപി പ്രഫ. കെ.വി. തോമസ് തന്നെയായിരിക്കും സ്ഥാനാർഥി എന്ന നിലയിലാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ കാര്യങ്ങളുമായി ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനു മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന് മതിലെഴുത്തിനു നേതൃത്വം നൽകുന്ന കോണ്‍ഗ്രസ് ഐ ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജ് സൂചിപ്പിച്ചു.