കൊച്ചി: വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിദ്യാര്‍ഥികളെന്ന തരത്തില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. വെണ്ണല സ്വദേശിയും നിലവില്‍ കാക്കനാട് തുതിയൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളിന് സമീപം താമസിക്കുന്ന പൊട്ടപ്പറമ്പില്‍ പി.എ. മുഹമ്മദ് ഷാജിയെ (51) യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസമായിരുന്നു പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇക്കാര്യം പോസ്റ്റ് ചെയ്തത്. സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
Related posts
ആലുവയിൽ ലഹരിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; അനാഥാലയത്തിൽ കഴിഞ്ഞിരുന്ന യുവാവ് കൊല്ലപ്പെട്ടു
ആലുവ: ശിവരാത്രി മണപ്പുറത്ത് ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഒരാൾ കൊല്ലപ്പെട്ടു. ആലുവയിലെ അനാഥാലയത്തിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി ജോസൂട്ടി...പിതാവിനെ നഷ്ടപ്പെട്ട മകന്റെ വേദനയില്‍ സന്തത സഹചാരി പെപ്പിന് തോമസ്
കൊച്ചി: “പിതാവിനെ നഷ്ടപ്പെട്ട ഒരു മകന്റെ ഹൃദയവേദനയിലാണ് ഞാനിപ്പോള്‍. വാസുവേട്ടന് എനിക്ക് അത്രമേല്‍ പ്രിയമുള്ള ആളായിരുന്നു. ഓരോ പുസ്തകവും അച്ചടിക്കായി ഏല്പിക്കുന്നത്,...കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ സംഘം ഗുജറാത്തിലെ റൺ ഉത്സവത്തിൽ പങ്കെടുത്തു: പിഐബി തിരുവനന്തപുരം സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം നാളെ സമാപിക്കും
കൊച്ചി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ...