ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പോസ്റ്റർ വിവാദം വീണ്ടും. മധ്യപ്രദേശിലെ ഭോപ്പാലിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രാമനായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനായും ചിത്രീകരിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
റഫാൽ വിമാനത്തിനു മുകളിലിരിക്കുന്ന പത്തുതലയുള്ള രാവണനായാണ് മോദിയെ ചിത്രീകരിച്ചിരിക്കുന്നത്. രാഹുൽ മോദിക്കുനേരെ അന്പെയ്യുന്നതും പോസ്റ്ററിൽ ചിത്രീകരിച്ചിട്ടുണ്ട്. നേരത്തേ, യുപിയിലും രാഹുലിനെ രാമനാക്കിയും മോദിയെ രാവണനാക്കിയും പോസ്റ്റർ പുറത്തിറക്കിയിരുന്നു.