കുന്നംകുളം:യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാന്പിന് ആവേശമായി ആലത്തൂർ പാർലമെന്ററി സ്ഥാനാർഥി രമ്യ ഹരിദാസ് കുന്നംകുളത്ത് എത്തി. തന്റെ ജീവിത പശ്ചാത്തലങ്ങളും കോണ്‍ഗ്രസ് ബന്ധങ്ങളും മണ്ഡലം കാഴ്ചപ്പാടുകളും നിറഞ്ഞ സദസ്സിനു മുന്നിൽ വിശദീകരിച്ചപ്പോൾ എല്ലാവരും രമ്യ ഹരിദാസിനെ ആവേശത്തോടെ എതിരേറ്റു.
ആലത്തൂരിലെ ഇടതുപക്ഷ ചരിത്രം ഈ തെരഞ്ഞെടുപ്പോടെ മാറണമെന്നും രമ്യ മറുപടി പ്രസംഗത്തിൽ പറഞ്ഞു. അനിൽ അക്കര എംഎൽഎ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ.ജയശങ്കർ, നേതാക്കളായ കെ.സി. ബാബു, പി.എ.ശേഖരൻ, യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനർ അന്പലപ്പാട്ട് മണികണ്ഠൻ, ഇ.പി. കമറുദ്ദീൻ, ബിജു സി. ബേബി തുടങ്ങിയവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.
നിന്നെക്കാണാൻ കുഞ്ഞിപ്പെണ്ണേ എന്ന നാടൻ പാട്ട് പാടി സദസിനെ കൈയിലെടുത്താണ് രമ്യ ഹരിദാസ് കുന്നംകുളത്തെ ആദ്യ വേദി വിട്ടത്.