കോഴിക്കോട്: തിരുവമ്പാടി, കൊടുവള്ളി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികിയില്‍ പുതുതായി പേരുചേര്‍ക്കുന്നതിന് ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷകളില്‍ ബന്ധുവിന്റെയോ അയല്വാസിയുടേയോ ഇലക്ഷന് ഐഡി നമ്പര്‍ ശരിയായ രീതിയില്‍ സമര്‍പ്പിക്കാത്തതു കാരണം ബൂത്ത് കണ്ടെത്താനാകാതെ രണ്ടായിരത്തോളം അപേക്ഷകൾ.
തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കാത്ത രണ്ടായിരത്തോളം അപേക്ഷകളാണ് നിലവിലുള്ളത്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ച പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ സംബന്ധിച്ച് യാതൊരു സന്ദേശവും ഫോണില്‍ ലഭിച്ചിട്ടില്ലാത്തവരും ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ ഹാജരാകണമെന്ന് അറിയിപ്പ് ലഭിച്ചവരും 13, 14 തീയതികളിൽ താമരശേരി താലൂക്ക് ഇലക്ഷന് വിഭാഗത്തില്‍ നേരില്‍വന്ന് ശരിയായ ബൂത്ത് കണ്ടെത്തുന്നതിനാവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടതാണ്.
അനുവദിച്ച സമയത്തിനുശേഷവും ബാക്കിവരുന്ന ബൂത്ത് കണ്ടെത്താന്‍ സാധിക്കാത്ത അപേക്ഷകള്‍ നിരസിക്കും.
ഒന്പതുവരെ ലഭിച്ച അപേക്ഷകള്‍ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുക. ഫോണ്‍ സന്ദേശമായി ലഭിക്കുന്ന അപേക്ഷാ റഫറന്‍സ് നമ്പര്‍ നല്കിയാല് അപേക്ഷയുടെ തത്സ്ഥിതി www.nvsp.inവെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാം.
പൊതുജനങ്ങളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്നും കുറ്റമറ്റ രീതിയിലുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സഹകരിക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.