ചെന്നൈ: ഇലക്ടറല്‍ ബോണ്ട് സുതാര്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെതിരേ പ്രതിഷേധിക്കുന്നവര്‍ പിന്നീടു ദുഃഖിക്കേണ്ടിവരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇലക്ടറൽ ബോണ്ട് വിഷയം തനിക്ക് എങ്ങനെയാണു തിരിച്ചടിയാകുന്നത്. മുമ്പു കമ്പനികൾ എത്ര പണം രാഷ്ട്രീയ പാർട്ടികൾക്കു നൽകിയെന്ന് അറിയില്ലായിരുന്നു.
എന്നാൽ ഇപ്പോൾ പണം നൽകിയത് ആരാണെന്ന് അറിയാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം 2019 മുതലുള്ള ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തിയിരുന്നു. ഇതിൽ 6,060 കോടി രൂപയാണ് ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ചതായി പറയുന്നത്.
1,421 കോടി കോൺഗ്രസിനും 1,609 കോടി ടിഎംസിക്കും 1,214 കോടി ബിആര്‍എസിനും ലഭിച്ചതായി കണക്കുകളിൽ വ്യക്തമാണ്. നിരവധി ഖനന കമ്പനികളും ആദായനികുതി വകുപ്പിന്റെ നടപടികൾ നേരിട്ട കമ്പനികളും ബോണ്ട് വാങ്ങിയവരുടെ ലിസ്റ്റിലുണ്ട്.