ബിജു ഇത്തിത്തറ
കടുത്തുരുത്തി: കേരളത്തിലെ ആദ്യത്തെ ഇ റിക്ഷ ഇലക്ട്രിക്ക് സർവ്വീസ് ആയാംകുടിയിലെ മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീ പാർക്കിൽ ഓടി തുടങ്ങി. ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടെയുണ്ടാകുന്ന മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കൻ കഴിയുമെന്നത് നേട്ടമാണെന്ന് പാർക്കിന്റെ മാനേജിംഗ് ഡയറക്യർ എൻ.കെ. കുര്യൻ പറയുന്നു.
ഡൽഹി, ഹരിയാന എന്നിവടങ്ങളിൽ നിന്നുമെത്തിച്ച നാല് ഇ റിക്ഷകളാണ് ഇവിടെ ഉപയഗിക്കുന്നത്. ഇതിൽ മൂന്നെണ്ണം യാത്രക്കാർക്കായും ഒന്ന് സാധനങ്ങൾ കയറ്റിയിറക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. ഇ റിക്ഷകളുടെ പ്രവർത്തനത്തിന് പ്രത്യേകം തൊഴിലാളികളുമുണ്ട്.
1.30 ലക്ഷം രൂപയാണ് ഒരെണ്ണത്തിന്റെ വില. മൂന്ന് മണിക്കൂർ ചാർജ് ചെയ്താൽ ഒരു ദിവസം പൂർണമായും ഉപയോഗിക്കാൻ കഴിയുമെന്നത് നേട്ടമാണ്. ഡ്രൈവർ ഉൾപെടെ അഞ്ച് പേർക്ക് ഇ റിക്ഷയിൽ യാത്ര ചെയ്യാൻ കഴിയും. കേരളത്തിൽ ആദ്യമായി ഇലക്ട്രിക്കൽ ഇ റിക്ഷ പ്രവർത്തിച്ചു തുടങ്ങിയത് മാംഗോ മെഡോസിലാണെന്ന് കുര്യൻ പറയുന്നു.
ലോകത്തിലെ ആദ്യത്തെ അഗ്രികൾച്ചറൽ തീം പാർക്കാണ് ആയാംകുടിയിൽ പ്രവർത്തിക്കുന്ന മാംഗോ മെഡോസ്. സോളാർ ബോട്ട്, കുതിരവണ്ടി, കാളവണ്ടി എന്നിവയും അന്തരീക്ഷ മലനീകരണം ഒഴിവാക്കുന്നതിനായി പാർക്കിൽ ഉപയോഗിക്കുന്നുണ്ട്.