ദിവസവും ഇന്ധനവില കൂടുന്നതിനാൽ പൊതുഗതാഗത സംവിധാനത്തിൽ നിരക്ക് കൂടുമോയെന്ന ആശങ്കയിലാണ് നമ്മുടെ രാജ്യം. അപ്പോഴാണ് ഉത്തര യൂറോപ്യൻ രാജ്യമായ എസ്തോണിയയിൽനിന്ന് അന്പരപ്പിക്കുന്ന ഒരു വാർത്ത.
ലോകത്ത് ആദ്യമായി സൗജന്യ പൊതുഗതാഗത സൗകര്യം ഏർപ്പെടുത്തിയ രാജ്യമായി മാറിയിരിക്കുകയാണ് എസ്തോണിയ. രാജ്യത്തെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ ടലിനിലാണ് ആദ്യമായി സൗജന്യ പൊതുഗതാഗതം ഏർപ്പെടുത്തിയിരിക്കുന്നത്.അധികം വൈകാതെ രാജ്യത്തെ ബാക്കി പ്രദേശങ്ങളിലും ഈ സംവിധാനം നിലവിൽ വരും.
അഞ്ചു വർഷം മുന്പു രാജ്യത്തു നടന്ന ഒരു ജനഹിത പരിശോധനയിൽ സൗജന്യ പൊതുഗതാഗത സംവിധാനം നടപ്പാക്കണമെന്ന് ആളുകൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് അധികാരികൾ ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുത്തത്.