നിരത്തുകളെ പെട്ടെന്നു കീഴടക്കിയവയാണ് ഇലക് ട്രിക് വാഹനങ്ങള്‍. ഇന്ധനച്ചെലവില്ല.
നികുതിയും കുറവ്. പക്ഷേ, ബ്രിട്ടനില്‍ ഇലക് ട്രിക് വാഹനങ്ങള്‍ വലിയൊരു തലവേദനയായി മാറുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ.
റോഡുകള്‍ തകര്‍ന്നു തുടങ്ങിയെന്നും 20 വര്‍ഷത്തിനുള്ളില്‍ ഇലക് ട്രിക് വാഹനങ്ങളുടെ വര്‍ധന ബ്രിട്ടനിലെ റോഡുകളെ തകര്‍ക്കുമെന്നാണ് പറയുന്നത്.
വാഹനം വാങ്ങുന്നവരും കൂടുതല്‍
പരിസ്ഥിതി സൗഹൃദമായ വൈദ്യുത വാഹനങ്ങള്‍ക്ക് നികുതി ഇളവുകള്‍ ഉള്ളതും കൂടുതല്‍ ആളുകളെ വാഹനം വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഈ ഒരു പ്രതിസന്ധി ഒഴിവാക്കാനുള്ള ഏക മാര്‍ഗം വാഹന എക്സൈസ് തീരുവയില്‍ മാറ്റം വരുത്തല്‍ മാത്രമാണെന്നും വിദഗ്ധര്‍ മന്ത്രിമാരോട് ആവശ്യപ്പെടുന്നുണ്ട്.
ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ചേഞ്ചില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് പ്രകാരം ട്രാഫിക് ജാമുകള്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ചെലവ് 2040 ആകുമ്പോഴേക്കും 120 ബില്യണ്‍ ആയിരിക്കുമെന്നാണ്.
കൂടാതെ 20 വര്‍ഷത്തിനുള്ളില്‍ ഒരു ഡ്രൈവര്‍ ട്രാഫിക് ജാമില്‍ ചെലവഴിക്കേണ്ട ശരാശരി സമയം നിലവിലുള്ളതിനേക്കാള്‍ 50 ശതമാനം കൂടുതലായിരിക്കുമെന്നും പറയുന്നു.
സാമ്പത്തിക നഷ്ടം
ഇലക് ട്രിക് വാഹനങ്ങള്‍ക്ക് നികുതിയില്ലാത്തതിനാല്‍ വരുമാനം നഷ്ടപ്പെടുന്നത് പൊതു ധനകാര്യ മേഖലയില്‍ ഉണ്ടാക്കുന്ന നഷ്ടം 30 ബില്യണ്‍ ഡോളറായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആഡംബര വാഹനങ്ങളില്‍ നിന്ന് ഇലക് ട്രിക്ക് വാഹനങ്ങളിലേക്ക് മാറുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
ഇലക് ട്രിക് കാറുകളെ വെഹിക്കിള്‍ എക്സൈസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ ഡീസല്‍, പെട്രോള്‍ വാഹനമോടിക്കുന്നവര്‍ നികുതി അടയ്ക്കേണ്ടിവരും.
വിദഗ്ദ്ധര്‍ പറയുന്നത്, ‘ഈ അനീതി’ ഒഴിവാക്കാനുള്ള ഏറ്റവും നല്ല പരിഹാരം, ഈ നികുതി എല്ലാ വാഹനങ്ങള്‍ക്കും മൊത്തത്തില്‍ ഒഴിവാക്കുകയാണ്.
ഒപ്പം, ഉപയോഗിക്കുന്ന റോഡിന് വിലനിര്‍ണ്ണയം കൊണ്ടുവരികയും വേണം.
റാങ്കിംഗ്
ഓരോ വാഹനവും എത്രമാത്രം പരിസ്ഥിതി സൗഹൃദമാണെന്ന് വ്യക്തമാക്കാന്‍ ഒളിംപിക്സിലെ മെഡല്‍ രീതിയില്‍ വാഹനങ്ങള്‍ക്ക് സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ റാങ്കിംഗ് നല്‍കാം.
ഇത് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കേണ്ട നികുതി എത്രയാണെന്ന് കണക്കാക്കാന്‍ സഹായിക്കുമെന്നുമാണ് സോഷ്യല്‍ മാര്‍ക്കറ്റ് ഫൗണ്ടേഷനായ തിങ്ക് ടാങ്ക് നിര്‍ദ്ദേശിക്കുന്നത്.