വഴിയിൽ കടക്കുമെന്ന പേടി  ഇനി വേണ്ട!  ഇലക്ട്രിക് വാഹനങ്ങൾ എ​​ങ്ങ​​നെ ചാ​​ർ​​ജ് ചെ​​യ്യാം‍? സ്മാ​​ർ​​ട്ട് ഫോ​​ണും ഇ​​ന്‍റ​​ർ​​നെ​​റ്റും നി​​ർ​​ബ​​ന്ധം; സംസ്ഥാനത്തുടനീളം ചാർജിംഗ് സ്റ്റേഷനുകൾ

ഇ​​ല​​ക്ട്രി​​ക് ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​നി​​ൽ വാ​​ഹ​​നം ചാ​​ർ​​ജ് ചെ​​യ്യാ​​ൻ സ്മാ​​ർ​​ട്ട് ഫോ​​ണും ഇ​​ന്‍റ​​ർ​​നെ​​റ്റും നി​​ർ​​ബ​​ന്ധ​​മാ​​ണ്. കാ​​റു​​ക​​ളു​​ടെ ഫാ​​സ്റ്റ് ചാ​​ർ​​ജിം​​ഗി​​ന് HIEV India എ​​ന്ന ആ​​പ്പ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​ണം. അ​​തി​​ലെ വാ​​ല​​റ്റി​​ൽ തു​​ക നി​​ക്ഷേ​​പി​​ക്ക​​ണം.

ഈ ​​തു​​ക​​യാ​​ണ് ചാ​​ർ​​ജിം​​ഗി​​നു ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​ത്. ചാ​​ർ​​ജിം​​ഗ് സെ​​ന്‍റ​​റി​​ലെ​​ത്തി വാ​​ഹ​​നം ക​​ണ​​ക്ട് ചെ​​യ്ത ശേ​​ഷം അ​​വി​​ടെ​​യു​​ള്ള ക്യു​​ആ​​ർ കോ​​ഡ് വ​​ഴി ആ​​പ്പി​​ൽ ക​​യ​​റി ചാ​​ർ​​ജ് ചെ​​യ്യാം.

ആ​​പ്പ് വ​​ഴി​​ത​​ന്നെ തു​​ക​​യും അ​​ട​​യ്ക്കാം. പോ​​ൾ മൗ​​ണ്ട​​ഡ് ചാ​​ർ​​ജിം​​ഗ് പോ​​യി​​ന്‍റി​​ൽ ചാ​​ർ​​ജ് ചെ​​യ്യാ​​ൻ ChargeMod എ​​ന്ന ആ​​പ്പാ​​ണ് ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​ത്. ചാ​​ർ​​ജ് ചെ​​യ്ത​​തി​​ന്‍റെ ബി​​ൽ വാ​​ട്സാ​​പ്പി​​ലും ഇ-​​മെ​​യി​​ലി​​ലും ല​​ഭി​​ക്കും.

മൂ​​ന്ന് അ​​തി​​വേ​​ഗ ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ൾ, 51 പോ​​ൾ മൗ​​ണ്ട​​ഡ് ചാ​​ർ​​ജിം​​ഗ് പോ​​യി​​ന്‍റു​​ക​​ൾ
കോ​​ട്ട​​യം: ഇ​​ല​​ക്ട്രി​​ക് കാ​​റു​​ക​​ൾ​​ക്കും ഓ​​ട്ടോ​​റി​​ക്ഷ​​ക​​ൾ​​ക്കും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും ചാ​​ർ​​ജ് തീ​​രു​​മെ​​ന്ന പേ​​ടി​​യി​​ല്ലാ​​തെ ഇ​​നി ഓ​​ടാം.

ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് യാ​​ത്ര​​യ്ക്കി​​ടെ ചാ​​ർ​​ജ് ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ വ്യാ​​പ​​ക​​മാ​​ക്കി സ​​ർ​​ക്കാ​​ർ. ജി​​ല്ല​​യി​​ൽ ഇ​​തു​​വ​​രെ ഇ​​ല​​ക്ട്രി​​ക് പോ​​സ്റ്റി​​ൽ സ്ഥാ​​പി​​ച്ച 51 പോ​​ൾ മൗ​​ണ്ട​​ഡ് ചാ​​ർ​​ജിം​​ഗ് പോ​​യി​​ന്‍റു​​ക​​ളും മൂ​​ന്ന് അ​​തി​​വേ​​ഗ ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളു​​മാ​​ണ് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

കോ​​ട്ട​​യം ശാ​​സ്ത്രി റോ​​ഡ്, പ​​ള്ളം ടി​​എം​​ആ​​ർ, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നു സ​​മീ​​പം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് കാ​​റു​​ക​​ൾ​​ക്കു​​ള്ള അ​​തി​​വേ​​ഗ ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​ൻ.

ഇ​​ല​​ക്ട്രി​​ക് ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും ഓ​​ട്ടോ​​റി​​ക്ഷ​​ക​​ൾ​​ക്കും പോ​​ൾ മൗ​​ണ്ട​​ഡ് ചാ​​ർ​​ജിം​​ഗ് പോ​​യി​​ന്‍റു​​ക​​ളി​​ലും ചാ​​ർ​​ജ് ചെ​​യ്യാം. കൂ​​ടു​​ത​​ൽ ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ൾ സ്ഥാ​​പി​​ക്കാ​​നാ​​ണ് കെ​​എ​​സ്ഇ​​ബി​​യു​​ടെ ശ്ര​​മം.

ഒ​​രു ഫാ​​സ്റ്റ് ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​ൻ സ്ഥാ​​പി​​ക്കാ​​ൻ 60 ല​​ക്ഷം രൂ​​പ​​യാ​​ണ് ചെ​​ല​​വ്. ഒ​​രു സ്റ്റേ​​ഷ​​നി​​ൽ നാ​​ല് കാ​​റും മൂ​​ന്ന് ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​വു​​മ​​ട​​ക്കം ഏ​​ഴ് വാ​​ഹ​​ന​​ങ്ങ​​ൾ ഒ​​രേ​​സ​​മ​​യം ചാ​​ർ​​ജ് ചെ​​യ്യാം.

പോ​​ൾ മൗ​​ണ്ട​​ഡ് പോ​​യി​​ന്‍റ് സ്ഥാ​​പി​​ക്കാ​​ൻ 32,000 രൂ​​പ​​യാ​​ണ് ചെ​​ല​​വ്.അ​​തി​​വേ​​ഗ ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ഇ​​ല​​ക്ട്രി​​ക് കാ​​ർ ഏ​​ക​​ദേ​​ശം ഒ​​രു​​മ​​ണി​​ക്കൂ​​റി​​ന​​കം ഫു​​ൾ ചാ​​ർ​​ജാ​​ക്കാം.

വീ​​ട്ടി​​ൽ ചാ​​ർ​​ജ് ചെ​​യ്യു​​ന്പോ​​ൾ ഇ​​തി​​ന് ആ​​റോ ഏ​​ഴോ മ​​ണി​​ക്കൂ​​റെ​​ടു​​ക്കും. ഒ​​രു യൂ​​ണി​​റ്റി​​ന് 15 രൂ​​പ​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്. ഏ​​ക​​ദേ​​ശം 30-35 യൂ​​ണി​​റ്റി​​ൽ കാ​​ർ ഫു​​ൾ ചാ​​ർ​​ജാ​​കും.

ഫു​​ൾ​​ചാ​​ർ​​ജി​​ൽ 160-170 കി​​ലോ​​മീ​​റ്റ​​ർ സ​​ഞ്ച​​രി​​ക്കാ​​നാ​​കും. വാ​​ഹ​​ന​​ത്തി​​ന്‍റെ നി​​ല​​വാ​​ര​​മ​​നു​​സ​​രി​​ച്ച് കി​​ലോ​​മീ​​റ്റ​​റി​​ൽ വ്യ​​ത്യാ​​സം വ​​രാം.

സ്കൂ​​ട്ട​​റു​​ക​​ൾ ഏ​​ക​​ദേ​​ശം ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റി​​ൽ മു​​ഴു​​വ​​ൻ ചാ​​ർ​​ജാ​​കും. വീ​​ട്ടി​​ലാ​​ണെ​​ങ്കി​​ൽ നാ​​ല് മ​​ണി​​ക്കൂ​​റോ​​ളം എ​​ടു​​ക്കും.
ഒ​​രു യൂ​​ണി​​റ്റി​​ന് 9.60 രൂ​​പ​​യാ​​ണ് ചാ​​ർ​​ജ്.

ഏ​​ക​​ദേ​​ശം 30 യൂ​​ണി​​റ്റി​​ൽ ഫു​​ൾ ചാ​​ർ​​ജാ​​കും. വാ​​ഹ​​ന​​ത്തി​​ന്‍റെ ക്ഷ​​മ​​ത​​യ​​നു​​സ​​രി​​ച്ച് 150 മു​​ത​​ൽ 200 കി​​ലോ​​മീ​​റ്റ​​ർ വ​​രെ ഫു​​ൾ ചാ​​ർ​​ജി​​ൽ ഓ​​ടി​​ക്കാം.

ഇ​​ന്ധ​​ന​​വി​​ല കൂ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ളു​​ക​​ൾ ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റു​​ന്നു​​ണ്ടെ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ വി​​ല​​യി​​രു​​ത്ത​​ൽ.

മ​​ലി​​നീ​​ക​​ര​​ണ​​മി​​ല്ലാ​​ത്ത വാ​​ഹ​​ന​​ങ്ങ​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് സ​​ർ​​ക്കാ​​ർ ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ൾ സ​​ജ്ജ​​മാ​​ക്കു​​ന്ന​​ത്.

Related posts

Leave a Comment