കെ​എ​സ്ആ​ർ​ടി​സിയുടെഇലക്ട്രിക് ​ബ​സ് 27ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും; 28ന് ​രാ​വി​ലെ മു​ത​ൽ ജൂ​ലൈ ര​ണ്ട് വ​രെ​യാ​ണ് ജില്ലയിലെ പരീക്ഷണ ഓട്ടം

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഇ​ല​ക്ട്രി​ക് ബ​സ് 27ന് ​രാ​ത്രി കോ​ഴി​ക്കോ​ട്ടെ​ത്തും. 28ന് ​രാ​വി​ലെ മു​ത​ൽ ജൂ​ലൈ ര​ണ്ട് വ​രെ​യാ​ണ് ബ​സ് കോ​ഴി​ക്കോ​ട്ട് പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ക. ബ​സി​ന് ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ല്ലാം സ​ർ​വീ​സ് ഉ​ണ്ടാ​കും.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ജി​ല്ല​യ്ക്ക് പു​റ​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ജി​ല്ല​യ്ക്ക​ക​ത്ത് വി​വി​ധ രൂ​ട്ടു​ക​ളി​ലാ​യി​രി​ക്കും ആ​ദ്യം സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. ഇ​ല​ക്ട്രി​ക് ബ​സ് ഓ​ടേ​ണ്ട റൂ​ട്ടു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ലോ ​ഫ്ലോ​ർ ബ​സി​ന്‍റെ അ​തേ ചാ​ർ​ജാ​ണ് ഇ​ല​ക്ട്രി​ക് ബ​സി​ലും ഈ​ടാ​ക്കു​ക.

35 സീ​റ്റു​ള്ള ബ​സി​ൽ നി​രീ​ക്ഷ​ണ കാ​മ​റ, ജി​പി​എ​സ് എ​ന്നി​വ​യു​ണ്ട്. ഇ​ല​ക്ട്രി​ക് മോ​ട്ടോ​റി​ലാ​ണ് ബ​സ് ഓ​ടു​ന്ന​ത്. ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നാ​യി താ​ത്കാ​ലി​ക സം​വി​ധാ​നം ഡി​പ്പോ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​ക്ഷ​ണ ഓ​ട്ടം വി​ജ​യി​ച്ചാ​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് കെ​എ​സ്ആ​ർ​ടി​സി തീ​രു​മാ​നം.

Related posts