തിരുവനന്തപുരം: ഈവർഷം ശബരിമല സീസണിൽ കെഎസ്ആർടിസിയുടെ ഓർഡിനറി, എസി ബസുകൾക്കൊപ്പം ഇലക്ട്രിക് ബസും സർവീസ് നടത്തും. ഇതിനു മുഖ്യമന്ത്രിയിൽ നിന്നും അനുമതി ലഭിച്ചതായി കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി അറിയിച്ചു.
ശബരിമലയിൽ ഇലക്ട്രിക് ബസ് ഓടിക്കുന്നതിനുള്ള നിർദേശം ധന വകുപ്പ് എതിർത്തിരുന്നു. എന്നാൽ ഗതാഗത മന്ത്രി അംഗീകരിച്ചതിനെ തുടർന്നാണ് ധന വകുപ്പിന്റെ എതിർപ്പ് മറികടന്ന് ഇലക്ട്രിക് ബസ് ഓടിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി നിർദേശിച്ചത്.