വണ്ടിത്താവളം: ടൗണിൽ നിന്നും നെടുംന്പള്ളം റോഡിൽ എച്ച്.പി ലൈനുകൾ ഉൾപ്പെടെ താഴ്ന്നിരിക്കുന്നത് വാഹനസഞ്ചാരത്തിന് അപകട ഭീഷണിയായിരിക്കുകയാണ്. ചരക്കു വാഹനങ്ങൾ സഞ്ചരിക്കുന്പോൾ വടി ഉപയോഗിച്ച് ലൈൻ ഉയർത്തി പിടിച്ചാണ് സഞ്ചാരം. ചെറിയ കാറ്റു വീശിയാൽ പോലും ലൈനുകൾ കൂട്ടിയിടിച്ച് തീ പൊരി വീഴുന്നതു കാൽ നടയാത്രക്കാർക്കും ഭീതിജനകമായിരിക്കുകയാണ്.
രാത്രി സമയങ്ങളിൽ ലൈനുകൾ കൂട്ടിയിടിച്ച് കറന്റുപോയാൽ പിന്നീട് കാലത്താണ് പുനസ്ഥാപിക്കുന്നത്. ലൈനുകളിൽ തെങ്ങിന്റെ പട്ടകൾ കൂട്ടിയിടിച്ച് തീപിടുത്തവും ഉണ്ടാവാറുണ്ട്. പന്നി, ഇഴജന്തുക്കൾ നെടുന്പള്ളം റോഡിൽ കൂടുതലാണെന്നതിനാൽ വൈദ്യുതി നിലച്ചാൽ രാത്രി സമയങ്ങളിൽ നടന്നു പോവുന്നത് അപകട സാധ്യതയുള്ളതിനാൽ വീടുകളിലേക്ക് ഓട്ടോയിലാണ് സഞ്ചാരം.
നെടുന്പള്ളം റോഡിൽ താഴ്ന്നിന്നിരിക്കുന്ന ലൈനുകൾ ഉയർത്തി ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.