കൊട്ടിയം: ഇത്തിക്കര ഓയൂർ ആയുർ റോഡിന്റെ വീതികൂട്ടലും ടാറിംഗും കഴിഞ്ഞിട്ടും പോസ്റ്റുകൾ മാറ്റിയില്ല. ഇലക്ട്രിസിറ്റി ബോർഡിന് പോസ്റ്റുകൾ മാറ്റാൻ റോഡിന്റെ കരാറുകാരൻ പണം അടച്ചിട്ടും ചെങ്കുളം മുതൽ കട്ടച്ചൽവരെ ഇവ മാറ്റിസ്ഥാപിക്കാത്തത് അപകടഭീഷണിയാവുന്നതായി നാട്ടുകാർ ആരോപിച്ചു.
നിരവധി ഇലക്ട്രിക് പോസ്റ്റുകൾ റോഡിനു നടുക്ക് മരണക്കെണിയായി നിൽക്കുകയാണ്. ഏറെ വളവുകൾ ഉള്ള റോഡിൽ അടുത്തിടെ നിരവധി വാഹന അപകടങ്ങൾ ആണ് രാത്രി നടന്നത്. എത്രയും വേഗം റോഡിന്റെ ഭാഗത്തുനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.