കുമരകം: ചെങ്ങളം മൂന്നുമൂലയിൽ നിർമാണ പ്രവൃത്തികൾക്കിടെ വെെദ്യുതാഘാതമേറ്റ് അത്യാസന്ന നിലയിലായ ഇതരസംസ്ഥാന താെഴിലാളികൾക്കു രക്ഷകനായത് കുമരകം പഞ്ചായത്ത് അംഗം.
മൂന്നുമൂലയിൽ മന്ദിരം ട്രേഡേഴ്സിന്റെ കെട്ടിടത്തിനു സമീപത്തുള്ള മുറിയിൽ ജാേലി ചെയ്തുകാെണ്ടിരുന്ന ആസാം സ്വദേശികളായ അബ്ദു ല്ല(26) ഇജ് മുൾ(25) എന്നിവർക്കാണ് സ്വിച്ച് ബോർഡ് നീക്കുന്നതിനിടെ വെെദ്യുതാഘാതമേറ്റത്. ഒരാൾ മേസ്തിരിയും രണ്ടാമൻ സഹായിയുമാണ്. ഇന്നലെ ഉച്ചയ്ക്ക് 1.45ഓടുകൂടിയായിരുന്നു അപകടം.
സമീപത്തുള്ളവർ ഇവരെ റാോഡരികിൽ എത്തിച്ചെങ്കിലും പിന്നീടാെന്നും ചെയ്തില്ല. ഓടിക്കൂടിയവരെല്ലാം കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. ഈ സമയമാണ് ഓട്ടാേറിക്ഷാ ഡ്രെെവർ കൂടിയായ കുമരകം പഞ്ചായത്ത് ആറാം വാർഡംഗം വി.സി. അഭിലാഷ് കോട്ടയത്തുനിന്നു മടങ്ങവേ ഇതുവഴി വന്നത്. ആൾക്കൂട്ടം കണ്ട് ഇറങ്ങിനാേക്കിയപ്പാേഴാണ് വേദനാജനകമായ രംഗം കണ്ടത്.
ജീവശ്വാസത്തിനുവേണ്ടി കഷ്ടപ്പെടുന്ന രണ്ടുപേർക്കും കൃത്രിമശ്വാസം നൽകി മറ്റൊരു ഇതരസംസ്ഥാനക്കാരന്റെ മാത്രം സഹായത്താൽ സ്വന്തം ഓട്ടോയിൽ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്നാവശ്യപ്പെട്ട പരിശോധനകൾ നടത്തിയും മരുന്നുകൾ എത്തിച്ചു നൽകിയും വെെകുന്നേരം 6.45ഓടെ തിരികെ പോന്നപ്പാേൾ രണ്ടു പേരും അപകടനില തരണം ചെയ്തെന്ന അറിയിപ്പ് ഡാേക്ടർമാരിൽ നിന്ന് അഭിലാഷിനു ലഭിച്ചിരുന്നു.